• Logo

Allied Publications

Europe
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തായ്ക്കു ജര്‍മനിയില്‍ സ്വീകരണം നല്‍കി
Share
കൊളോണ്‍: ജര്‍മനിയില്‍ ഭദ്രാസന സന്ദര്‍ശനാര്‍ഥം എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെയൂറോപ്പ്ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിനു ജര്‍മനിയില്‍ ബിലഫെല്‍ഡ്, കൊളോണ്‍ ബോണ്‍, ഇടവകകള്‍ ഊഷ്മള സ്വീകരണം നല്‍കി.

ഒക്ടോബര്‍ മൂന്നിനു (ശനി) ഹംമിലെ സെന്റ് മരിയന്‍ ദേവാലയ പാരിഷ് ഹാളില്‍ ബിലെഫെല്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി ഭരണ സമിതിയംഗങ്ങളും വിശ്വാസികളും ചേര്‍ന്നു സ്വീകരണം നല്‍കി. തുടര്‍ന്നു മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടന്നു.

നാലിനു (ഞായര്‍) ബോണിലെ പീട്രൂസ് ആശുപത്രി പാരിഷ് ഹാളില്‍ കൊളോണ്‍/ബോണ്‍ പള്ളി ഭരണ സമിതിയംഗങ്ങളും വിശ്വാസികളും ചേര്‍ന്നു വിപുലമായ പരിപാടികളോടെ മെത്രാപ്പോലീത്തായ്ക്കു ഊഷ്മളമായ വരവേല്‍പ്പു നല്‍കി. രാവിലെ 10നു നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു സമൂഹവിരുന്ന് എന്നിവക്കുശേഷം ഇടവകയുടെ അനുമോദന സമ്മേളനം നടന്നു.

കഴിഞ്ഞ നാലു പതിറ്റാണ്ടോളം ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയെ ശുശ്രൂഷിച്ച പരേതനായ ഫാ. കോര വര്‍ഗീസിന്റെ പത്താമത് ചരമ വാര്‍ഷിക അനുസ്മരണാര്‍ഥം വിശുദ്ധ കുര്‍ബാനയും ധൂപ പ്രാര്‍ഥനയും ആദരാഞ്ജലിയും അര്‍പ്പിച്ചു. അനുസ്മരണ ചടങ്ങില്‍ ഫാ. കോര വര്‍ഗീസിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

വിശ്വാസപാരമ്പര്യവും പൈതൃകവും കെടാതെ, അതു വരും തലമുറകള്‍ക്കു പകര്‍ന്നുകൊടുക്കാന്‍ നമ്മള്‍ കടപ്പെട്ടവരാണെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് ആഹ്വാനം ചെയ്തു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്