• Logo

Allied Publications

Europe
യുകെയുടെ കത്തോലിക്ക വിശ്വാസചൈതന്യം പ്രശോഭിപ്പിക്കുന്നതില്‍ സീറോ മലബാര്‍ സഭയ്ക്ക് വലിയ പങ്ക്: ബിഷപ് മൈക്കിള്‍ കാംബെല്‍
Share
പ്രസ്റണ്‍: യുകെയില്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും കുടുംബ സംസ്കാരത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യശോഷണത്തില്‍നിന്ന് ഒരു പരിധി വരെ കരുത്തേകുവാന്‍ ഇവിടേയ്ക്ക് കുടിയേറിയിരിക്കുന്ന സീറോ മലബാര്‍ സമൂഹത്തിന്റെ സംഭാവന വളരെ വലുതാണെന്നു ബിഷപ് മൈക്കിള്‍ കാംബെല്‍. യുകെ യില്‍ സഭയ്ക്ക് അനുവദിക്കപ്പെട്ട പ്രഥമ ദേവാലയവും പ്രസ്റനും ബ്ളാക്ക് പൂളും കേന്ദ്രീകരിച്ച് തുടങ്ങുന്ന രണ്ടു വ്യക്തിഗത ഇടവകകളും അജപാലന ശുശ്രൂഷയ്ക്കായി ആരംഭിക്കുന്ന സിഎംസി സന്യാസിനി മഠത്തിന്റേയും ഉദ്ഘാടനവും സമര്‍പ്പണവും പ്രഖ്യാപനവും നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിഷപ് മൈക്കിള്‍ കാംബെല്‍.

സീറോ മലബാര്‍ സഭാമക്കളുടെ തീക്ഷ്ണമായ വിശ്വാസവും പ്രാര്‍ഥനയോടും ആരാധനയോടുമുള്ള താത്പര്യവും ഇതര ഇടവകസമൂഹത്തില്‍ ആദരവോടും ബഹുമാനത്തോടും ഒന്നിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അര്‍പ്പണ മനോഭാവത്തോടെ സേവനം ചെയ്യുന്ന വലിയ ഒരു സമൂഹത്തെയാണ് സീറോ മലബാര്‍ സഭയിലൂടെ കാണുവാന്‍ കഴിഞ്ഞത്. ആ പാരമ്പര്യവും സംസ്കാരവും മൂല്യ ശോഷണം സംഭവിക്കാതെ തലമുറകളിലൂടെ പകര്‍ന്നു പന്തലിച്ചു നില്‍ക്കുവാനാണ് സഭയ്ക്കു ഈ സംവിധാനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിരിക്കുന്നത്.

വലിയ ചരിത്ര സത്യങ്ങള്‍ ഉറഞ്ഞു കിടക്കുന്ന ഈ മനോഹര ദേവാലയം (വിശുദ്ധ അല്‍ഫോന്‍സ പാരീഷ്) സീറോ മലബാര്‍ സഭയ്ക്ക് കൈമാറുന്നതിലൂടെ യുകെയില്‍ സഭയ്ക്ക് നവചരിതം പിറന്നതില്‍ അതിയായ സന്തോഷം ഉണ്െടന്നും അതിനു ഭാഗഭാക്കാകുവാന്‍ കഴിഞ്ഞത് ദൈവ തീരുമാനമാണെന്നു ബിഷപ് മൈക്കിള്‍ കാംബെല്‍ പറഞ്ഞു. ദേവാലയത്തിന്റെയും ഇടവകകളുടെയും ഡോക്കുമെന്‍സ് ബിഷപ് കാംബെല്‍, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കു കൈമാറി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.