• Logo

Allied Publications

Europe
പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ ബക്രീദ് ആഘോഷിച്ചു
Share
വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ ബക്രീദ് ആഘോഷിച്ചു. ഇതാദ്യമായാണ് ഒരു പ്രവാസി സംഘടന ബക്രീദ് ആഘോഷവും വിരുന്നും സംഘടിപ്പിക്കുന്നത്.

പ്രസിഡന്റ് ജോര്‍ജ് പടിക്കകുടി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് ബക്രീദ് സന്ദേശം നല്‍കി. ജാതിമത രാഷ്ട്രീയ വാദങ്ങള്‍ക്ക് സ്ഥാനമില്ലാതെ ലോകത്തില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ഫെഡറേഷനാണ് പ്രവാസി മലയാളി ഫെഡറേഷനെന്നും മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും അടിയുറച്ചു വിശ്വസിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പിഎംഎഫിന്റെ ലക്ഷ്യമെന്ന് ആശംസകള്‍ നേര്‍ന്നു സംസാരിച്ച പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ളോബല്‍ ചെയര്‍മാന്‍), സിറിള്‍ മനിയാനിപ്പുറം (യുറോപ്പ് റീജണ്‍ ചെയര്‍മാന്‍), ജോഷിമോന്‍ എറണാകേരില്‍ (യുറോപ്പു റീജണ്‍ പ്രസിഡന്റ്), അമീര്‍ പച്ചാന്‍ എന്നിവര്‍ വ്യക്തമാക്കി.

ബക്രീദ് കലാവിരുന്നിലെ പ്രധാന ഇനങ്ങളായ ഗസലുകള്‍ ടോണി സ്റീഫനും മാപ്പിളപ്പാട്ടുകള്‍, നാടന്‍ കവിതകള്‍ എന്നിവ ജോളി തുരുത്തുംമ്മേലും ഒപ്പന ഗാനം (കിഡ്സ് പള്ളിക്കുന്നേലും) തോമസ് പടിഞ്ഞാറേക്കാലയുടെ നേതൃ

ത്വത്തില്‍ റാഫി ഇല്ലിക്കല്‍, ബാബു നടക്കിലാന്‍, സണ്ണി മണിയന്‍ചിറ, ടോണി സ്റീഫന്‍, ബെന്നി വാളൂരാന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച കോല്‍ക്കളിയും ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

ബക്രീദ് കലാസന്ധ്യ സെക്രട്ടറി ഷിന്‍ഡോ ജോസ് മോഡറേറ്റു ചെയ്തു. ചെയര്‍മാന്‍ ടോമിച്ചന്‍ പരുകണ്ണി, ട്രഷറര്‍ ബോബന്‍ ആണ്ടിവീട്, കമ്മിറ്റി അംഗങ്ങളായ രാജു കീക്കാട്ടില്‍, സാബു മാര്‍ക്കോസ്, ടോണി സ്റീഫന്‍ എന്നിവര്‍ കലാപരിപാടികള്‍ക്കു നേതൃത്വം നല്‍കി. ജോ. സെക്രട്ടറി ജോളി തുരുത്തുംമേലിന്റെ നന്ദി പ്രകാശനത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍