• Logo

Allied Publications

Europe
സ്കോട്ട്ലാന്‍ഡ് മലയാളി അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷവും നടത്തി
Share
ഗ്ളാസ്ഗോ: സ്കോട്ട്ലാന്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ സ്കോട്ട്ലാന്‍ഡ് മലയാളി അസോസിയേഷന്റെ അഞ്ചാമത് വാര്‍ഷികവും ഓണാഘോഷവും നടത്തി. യുക്മയുടെ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട് ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

തമ്മില്‍ കലഹിച്ചും ഭിന്നിച്ചും പോരാടാതെ ഐക്യത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം സമൂഹത്തിനു നല്‍കാന്‍ എല്ലാ മലയാളി സംഘടനകളും ശ്രമിക്കണമെന്നും സ്കോട്ട്ലാന്‍ഡ് മലയാളി അസോസിയേഷനെ യുക്മയുടെ അംഗ അസോസിയേഷനായും സ്കോട്ട്ലാന്‍ഡ് റീജണായി ഏറ്റെടുക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഹാരിസ് കുന്നില്‍ അധ്യക്ഷത വഹിച്ചു.

വെല്‍ക്കം ഡാന്‍സോഡുകൂടി ആരംഭിച്ച പരിപാടികള്‍, മാവേലിയെ വരവേല്‍ക്കല്‍, താലപ്പൊലി, ചെണ്ടമേളം, വടംവലി, വിഭവസൃദ്ധമായ ഓണസദ്യ, ഓര്‍ഗന്‍ ഡൊണേഷന്‍ കൌണ്ടര്‍, ചാരിറ്റി കൌണ്ടര്‍, റാഫിള്‍ നറുക്കെടുപ്പ്, ട്രോഫി വിതരണം, ടിവി ചാനലുകളില്‍ അവതരിപ്പിക്കുന്ന തരത്തിലുള്ള കലാപ്രതിഭകളുടെ കലാമേന്മയുള്ള തിരുവാതിര, ക്ളാസിക്കല്‍ ഡാന്‍സുകള്‍, സ്കിറ്റുകള്‍, ഗാനങ്ങള്‍ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. പ്രോഗ്രാം കോഓഡിനേറ്റര്‍, സുനില്‍ ബേബി സ്വാഗതവും എസ്എംഎ സെക്രട്ടറി സന്തോഷ് രാജ് കൃതജ്ഞതയും പറഞ്ഞു. എസ്എംഎ ജോയിന്റ് സെക്രട്ടറി അനുമാത്യു, എസ്എംഎ മുന്‍പ്രസിഡന്റ് ഷാജി കൊറ്റിനാട്ട് എന്നിവര്‍ ആശംസ നേര്‍ന്നു പ്രസംഗിച്ചു.

വൃക്ക ദാനം ചെയ്ത യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലിനെ എസ്എംഎ പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. കായിക മത്സര വിജയികള്‍ക്കും 2015 കലാമേളയില്‍ പങ്കെടുത്തവര്‍ക്കും ജനറല്‍ കണ്‍വീനര്‍ ബിജു പടിഞ്ഞാറേയില്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ട്രഷറര്‍ ജിജി ഫിലിപ്പ്, ബിജു മാന്നാര്‍, ഷിജി ലൂക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അജു തോമസ്, മാത്യു കണ്ണാല, ബാബു തോമസ്, മാത്യൂ ഡേവിഡ് എന്നിവര്‍ മറ്റു കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.