• Logo

Allied Publications

Europe
ജര്‍മന്‍ പുനരേകീകരണത്തിന്റെ രജത ജൂബിലി ഒക്ടോബര്‍ മൂന്നിന്
Share
ബര്‍ലിന്‍: ജര്‍മന്‍ പുനരേകീകരണത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ മൂന്നിനു പൊടിപൊടിക്കും. 1990 ഒക്ടോബര്‍ മൂന്നിനാണ് പൂര്‍വ ജര്‍മനിയും പശ്ചിമ ജര്‍മനിയും തമ്മിലുള്ള പുനരേകീകരണം സാധ്യമായത്.

1989 നവംബര്‍ ഒമ്പതിനു അന്നത്തെ പൂര്‍വ ജര്‍മന്‍ സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ ഗുന്തര്‍ ഷാബോവ്സ്കിയാണ് ഇതിലേക്കു നയിച്ച സുപ്രധാന പ്രസ്താവന നടത്തിയത്. പൂര്‍വ ജര്‍മനിക്കാര്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പശ്ചിമ ജര്‍മനിയിലേക്കു യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്നതായിരുന്നു ആ പ്രഖ്യാപനം. ബര്‍ലിന്‍ മതിലിന്റെ വീഴ്ചയായിരുന്നു അതിന്റെ അടിയന്തര പരിണിത ഫലം.

28 വര്‍ഷം ഒരേ ജനതയെ കിഴക്കും പടിഞ്ഞാറുമായി പകുത്തു നിര്‍ത്തിയിരുന്ന ബര്‍ലിന്‍ മതില്‍ വീണതോടെ തന്നെ ജര്‍മന്‍ ജനത മാനസികമായി ഏകീകരണം അംഗീകരിച്ചുകഴിഞ്ഞിരുന്നു. വിഭജനത്തിന്റെ സാങ്കേതികകള്‍ ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 1989 നവംബര്‍ 28ന് അന്നത്തെ പശ്ചിമ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ പ്രഖ്യാപിച്ചു.

പൂര്‍വ ജര്‍മന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന സമയമായിരുന്നു അത്. ആ രാജ്യത്തെ ഭൂരിപക്ഷവും സോഷ്യലിസ്റ്റ് സമ്പദ് ഘടനയില്‍ കാര്യമായ മാറ്റം ആഗ്രഹിച്ചിരുന്ന കാലം. ആ അവസരം ശരിക്കും ഉപയോഗിക്കുകയായിരുന്നു പശ്ചിമ ജര്‍മനി. അതിനു യുഎസിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. സോവ്യറ്റ് യൂണിയന്റെ പിന്തുണയോടെയാണ് പൂര്‍വ ജര്‍മനിയിലെ കമ്യൂണിസ്റ് ഭരണകൂടം നിലനിന്നിരുന്നത് എന്നതായിരുന്നു ഇവിടുത്തെ അമേരിക്കന്‍ താത്പര്യത്തിനു പിന്നില്‍.

1990 ഫെബ്രുവരി പത്തിന് ഹെല്‍മുട്ട് കോള്‍ നേരിട്ട് സോവ്യറ്റ് യൂണിയനില്‍ പോയി പ്രസിഡന്റ് മിഖായില്‍ ഗോര്‍ബച്ചേവിനെ കണ്ടു. ജര്‍മന്‍ ഏകീകരണത്തിന് അനുമതി തേടുക തന്നെയായിരുന്നു ലക്ഷ്യം.

1990 മാര്‍ച്ച് പതിനെട്ടിന് പൂര്‍വ ജര്‍മനിയില്‍ ആദ്യമായി സ്വതന്ത്രമായ തെരഞ്ഞെടുപ്പു നടന്നു. അതുവരെ അധികാരം കൈയാളിയിരുന്ന സോഷ്യലിസ്റ് പാര്‍ട്ടി ദയനീയമായി തോറ്റു. കോളിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ പൂര്‍വ ജര്‍മന്‍ വിഭാഗമാണ് ഭൂരിപക്ഷം നേടിയത്. പുനരേകീകരണ പ്രക്രിയയിലെ നിര്‍ണായകമായ ഏടായിരുന്നു ഇത്.

പൂര്‍വ ജര്‍മന്‍ സിഡിയു നേതാവ് ലോതര്‍ ദെ മെയ്സ്യറാണ് പിന്നീട് പ്രധാനമന്ത്രിയായത്. പുനരേകീകരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നതിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ. പൂര്‍വ ജര്‍മനിയില്‍ ആദ്യമായും അവസാനമായും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും അദ്ദേഹമായിരുന്നു.

1990 ഏപ്രില്‍ 27നു പുനരേകീകരണ ചര്‍ച്ചകള്‍ പുതിയ ഘട്ടത്തിലേക്കു കടന്നു. സാമ്പത്തിക കാര്യങ്ങളിലും കറന്‍സിയുടെ കാര്യത്തിലുമായിരുന്നു തീരുമാനം ആവശ്യം. പൂര്‍വ ജര്‍മനി പശ്ചിമ ജര്‍മനിയുടെ ഡ്യൂഷെ മാര്‍ക്ക് സ്വീകരിക്കണോ അതോ ഓസ്റ്റ്മാര്‍ക്കില്‍ തുടരണോ എന്നതായിരുന്നു പ്രധാന ചോദ്യം. റീച്ച്സ്മാര്‍ക്കും റെന്റെന്‍മാര്‍ക്ക് ഒഴിവാക്കി 1948ലാണ് പുതിയ രണ്ടു കറന്‍സികളും നിലവില്‍ വന്നത്. 1990ഓടെ, വലിയ നാണയപെരുപ്പം കാരണം ഓസ്റ്റ്മാര്‍ക്കിനു പൂര്‍വ ജര്‍മനിക്കു പുറത്ത് വിലയില്ലാതായിരുന്നു.

1990 മേയ് രണ്ടിനു ഓസ്റ്റ്മാര്‍ക്ക് നേരിട്ട് ഡ്യൂഷെ മാര്‍ക്കായി മാറ്റി വാങ്ങാം എന്ന ധാരണയായി. 4000 മാര്‍ക്കു വരെ 11 അനുപാതത്തില്‍ നല്‍കും. അതില്‍ കൂടിയാല്‍ 21 അനുപാതം. ഊഹക്കച്ചവടത്തില്‍ 31നും മാറ്റം നടത്തി.

പിന്നീടുള്ള ചര്‍ച്ചകളില്‍ ഇരു ജര്‍മനികള്‍ക്കും ഒപ്പം യുകെ, യുഎസ്, സോവ്യറ്റ് യൂണിയന്‍ പ്രതിനിധികളും പങ്കെടുത്തു. 1990 മേയ് 18നു ഇരു ജര്‍മനികളും സഹകരണ കരാര്‍ ഒപ്പുവച്ചു. 1990 ജൂലൈ പതിനാറിനാണ് സോവ്യറ്റ് സൈന്യം പൂര്‍വ ജര്‍മനി വിടുമെന്ന ഉറപ്പു കിട്ടുന്നത്. ജര്‍മനിക്ക് നാറ്റോയില്‍ തുടരാന്‍ അനുമതിയും കിട്ടി. ഗോര്‍ബച്ചേവിന്റെ ഭാഗത്തുനിന്നു കിട്ടിയ വലിയ ഇളവായിരുന്നു അത്.

1990 ഓഗസ്റ് 31നു പുനരേകീകരണ കരാര്‍ പൂര്‍വ ജര്‍മനിയില്‍ ഒപ്പുവച്ചു. നേരത്തെ പശ്ചിമ ജര്‍മന്‍ പാര്‍ലമെന്റ് ഇത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചിരുന്നു. 1990 ഒക്ടോബര്‍ മൂന്നിനു ഇതു പ്രാബല്യത്തില്‍ വരുകയും ചെയ്തു.

ഇരുജര്‍മനികളും ഒന്നായതിന്റെ കാല്‍നൂറ്റാണ്ടിന്റെ ഓര്‍മ ഇത്തവണ ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ചാണ് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടിലെ ചരിത്ര പ്രസിദ്ധമായ 'കൈസര്‍ ഡോം' കത്തീഡ്രലില്‍ നടക്കുന്ന കൃതജ്ഞതാബലിയോടെ ആഘോഷങ്ങള്‍ക്കു തുടക്കമാവും. ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, പ്രസിഡന്റ് ജോവാഹിം ഗൌക്, ജര്‍മന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നോര്‍ബര്‍ട്ട് ലാമെര്‍ട്ട്, 16 സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ളൌഡെ ജുങ്കര്‍, നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്, പൌരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയ ക്ഷണിക്കപ്പെട്ട 1,600 ഓളം പേര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.

പൂര്‍വ ജര്‍മനി ഇപ്പോഴും പശ്ചിമ ജര്‍മനിയെക്കാള്‍ 25 വര്‍ഷം പിന്നില്‍

ജര്‍മന്‍ പുനരേകീകരണം യാഥാര്‍ഥ്യമായിട്ട് 25 വര്‍ഷം തികയുന്നു. എന്നാല്‍, കമ്യൂണിസ്റ് ഭരണത്തിലായിരുന്ന പഴയ പൂര്‍വ ജര്‍മനി ഇപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പശ്ചിമ ജര്‍മനിയെ അപേക്ഷിച്ച് 25 വര്‍ഷം പിന്നിലാണെന്ന് കണക്കുകളില്‍ വ്യക്തമാകുന്നു.

1991 മുതല്‍ 2013 വരെയുള്ള കണക്കനുസരിച്ച് പൂര്‍വ ജര്‍മനിയിലെ ജനസംഖ്യയില്‍ 20 ലക്ഷത്തിന്റെ കുറവു വന്നു. ഇതിനു കാരണം സാമ്പത്തിക പരാധീനത താരതമ്യേന കൂടുതലുള്ള കിഴക്കന്‍ പ്രദേശത്തുനിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് ആളുകള്‍ വലിയ തോതില്‍ പലായനം ചെയ്തതാണ്. ജര്‍മന്‍ പുനരേകീകരണത്തിന്റെ കാല്‍ നൂറ്റാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ സ്റാറ്റിസ്റിക്സ് ഓഫീസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

മേല്‍പറഞ്ഞ കാലയളവില്‍ 33 ലക്ഷം പൂര്‍വ ജര്‍മനിക്കാരാണ് പടിഞ്ഞാറേക്കു മാറിയത്. 21 ലക്ഷം പടിഞ്ഞാറുകാര്‍ കിഴക്കോട്ടും മാറി. കിഴക്ക് ഇപ്പോഴും തൊഴിലില്ലായ്മാ നിരക്ക് പടിഞ്ഞാറേതിനെ അപേക്ഷിച്ച് ഗണ്യമായി ഉയര്‍ന്നു നില്‍ക്കുന്നുവെന്നും കണക്കുകളില്‍ കാണാം.

ജിഡിപിയുടെ കാര്യത്തില്‍ പോലും പൂര്‍വ ജര്‍മനിയ പശ്ചിമ ജര്‍മനിയുടെ മൂന്നിലൊന്നു മാത്രമേ വരുന്നുള്ളൂ. പടിഞ്ഞാറിനു കരുത്തു പകരുന്നത് വ്യാവസായിക അധിഷ്ടിത സമ്പദ് വ്യവസ്ഥയാണെങ്കില്‍ കിഴക്കിന് കൂടുതല്‍ ആശ്രയം പണക്കൊഴുപ്പ് കുറഞ്ഞ സേവന മേഖലയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ