• Logo

Allied Publications

Europe
ലോക റാങ്കിംഗില്‍ ജര്‍മന്‍ സര്‍വകലാശാലകള്‍ക്കു മുന്നേറ്റം
Share
ബര്‍ലിന്‍: ലോകത്തെ ഏറ്റവും മികച്ച ഇരുനൂറു സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ജര്‍മന്‍ പ്രാതിനിധ്യം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടിയോളമായി. ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ ഈ വര്‍ഷം ഇരുപതു ജര്‍മന്‍ സര്‍വകലാശാലകളാണ് ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതു 12 മാത്രമായിരുന്നു.

മ്യൂണിക്കിലെ ലുഡ്വിഗ് മാക്സിമില്യന്‍ യൂണിവേഴ്സിറ്റി, ഹൈഡല്‍ബര്‍ഗ് യൂണിവേഴ്സിറ്റി, ബര്‍ലിനിലെ ഹുംബോള്‍ട്ട് യൂണിവേഴ്സിറ്റി എന്നിവ ആദ്യ അമ്പതിലാണ് ഇടം പിടിച്ചിരിക്കുന്നത്. ഇതിലേറെ യൂണിവേഴ്സിറ്റികള്‍ ടോപ് ഫിഫ്റ്റിയിലുള്ളത് യൂറോപ്പില്‍നിന്നു യുകെയ്ക്കു മാത്രമാണ്.

സൂറിച്ചിലെ ഇടിഎച്ച് യൂണിവേഴ്സിറ്റി ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനം നേടിയത് സ്വിറ്റ്സര്‍ലന്‍ഡിനും അഭിമാനം പകരുന്നു. യുകെയ്ക്കും യുഎസിനും പുറത്തുനിന്ന് ടോപ് ടെന്നില്‍ ഇടം നേടുന്ന ഏക യൂണിവേഴ്സിറ്റിയാണിത്.

ജര്‍മനിയിലെ യൂണിവേഴ്സിറ്റികള്‍ അത്രമോശം അല്ലെന്നുള്ള കണക്കുകൂട്ടലിലാണ് ഇപ്പോഴും ജര്‍മനിയിലേയ്ക്ക് വിദേശ വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിനെത്തുന്നത്. അതെന്തുതന്നെയായാലും ഇവിടെ വന്നുകഴിഞ്ഞാല്‍ പഠിക്കാനുള്ള സാഹചര്യവും വിദ്യാര്‍ഥി വീസയില്‍ ജോലിചെയ്തു ജീവിക്കാനുള്ള ചുറ്റുപാടും കണക്കിലെടുത്താല്‍ ജര്‍മനി ഇപ്പോഴും വിദേശ വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള ആകര്‍ഷണ രാജ്യമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട