• Logo

Allied Publications

Europe
യുക്മ ദേശിയ കലാമേള ഹണ്ടിംഗ്ടണില്‍
Share
ലണ്ടന്‍: ഈ വര്‍ഷത്തെ യുക്മ ദേശിയ കലാമേള ഹണ്ടിംഗ്ടണില്‍ നടക്കും. അത്യാധുനിക സൌകര്യങ്ങളോടു കുടിയ സ്കൂള്‍ കൌണ്ടിയിലെ ഏറ്റവും നല്ല സ്കൂളുകളില്‍ ഒന്നായ സെന്റ് ഐവോ സ്കൂളാണ് വേദി.

യുകെയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കല മാമാങ്കം ആണ് യുക്മ കലാ മേളകള്‍. യുകെയില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സ്വന്തമായി കലയെയും സംസ്കാരത്തെയും തങ്ങള്‍ വളര്‍ന്നു വന്ന കാലഘട്ടത്തെയും ഓര്‍മിക്കുവാനും തങ്ങളുടെ പുതു തലമുറയെ വളര്‍ന്നു വന്ന കേരളത്തിന്റെ സാംസ്കാരിക പൈതൃക സമ്പത്ത് പഠിപ്പിക്കുവാനും കഴിയുന്ന ഏറ്റവും വലിയ മാധ്യമം ആണ് ഇന്ന് യുക്മ കലാമേളകള്‍.

നൂറു കണക്കിനു അസോസിയേഷനുകളില്‍നിന്നുള്ള കുട്ടികളാണു യുക്മ കലാമേളയില്‍ പങ്കെടുക്കുന്നത്.

യുക്മയിലെ നൂറുകണക്കിനു വരുന്ന അംഗ അസോസിയേഷനുകള്‍ ഉള്‍പ്പെടുന്ന വിവിധ റീജണുകളാണ് കലാ മേളകള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. ഒക്ടോബര്‍ അവസാന വാരം തീരുംവിധം വിവിധ റീജണുകള്‍ കലാമേളകള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. യുക്മ മിഡ്ലാന്‍ഡ്സ്, യുക്മ ഈസ്റ് ആംഗ്ളീയ റീജണ്‍ കലാ മേളകള്‍ ഒക്ടോബര്‍ 31 നു നടക്കും. മിഡ്ലാന്‍ഡ്സ് കലാമേള ബര്‍മിംഗ്ഹാമിലെ വുല്‍വെര്‍ ഹംട്ടന്നിലാണ് നടക്കുന്നത്. ഈസ്റ് ആംഗ്ളിയ ബാസില്‍ഡണിലാണ് നടക്കുന്നത്. യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ കലാമേള ബോള്‍ട്ടണില്‍ ഒക്ടോബര്‍ 31 നു നടക്കും. യുക്മ സൌത്ത് റീജണ്‍ കലാമേള വോക്കിംഗില്‍ നവംബര്‍ ഏഴിനു നടക്കും. യുക്മ സൌത്ത് വെസ്റ് റീജണല്‍ കലാമേള ഗ്ളോസ്ററില്‍ ഒക്ടോബര്‍ 31നു നടക്കും.

കലാ മേളകള്‍ക്കായി ഒരുങ്ങുന്ന മുഴുവന്‍ അസോസിയേഷനുകള്‍ക്കും വിജയാശംസകള്‍ നേരുന്നതായി യുക്മ ദേശിയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട്, സെക്രടറി സജിഷ് ടോം എന്നിവര്‍ അറിയിച്ചു. കലാമേളയുടെ നടത്തിപ്പിനായി മുഴുവന്‍ അംഗ അസോസിയേഷനുകളുടെയും സഹകരണം മുഖ്യ സംഘാടകനായ മാമ്മന്‍ ഫിലിപ്പ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.