• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ ജപമാല മാസാചരണത്തിനു തുടക്കമായി
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുളള ജപമാല മാസാചരണത്തിനു തുടക്കമായി.

ഒക്ടോബര്‍ ഒന്നു മുതല്‍ 21 വരെ ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകള്‍ കേന്ദ്രീകരിച്ചും 21 മുതല്‍ 31 വരെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലുമായിട്ടാണ് ജപമാല ആചരണം നടക്കുക. സമാപന ദിനമായ 31നു സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങളും നടക്കും.

ജപമാല നടക്കുന്ന ഭവനങ്ങളിലൂടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ പ്രയാണവും നടക്കും. നാലിനു (ഞായര്‍) മലയാളം കുര്‍ബാന ഉള്ളതിനാല്‍ വൈകുന്നേരം നാലു മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലിക്ക് ഒപ്പമാവും ജപമാല നടക്കുക.

21 മുതല്‍ ദിവസവും വൈകുന്നേരം 5.30 മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കും. സമാപന ദിവസമായ 31നു ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്നു സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങളും അരങ്ങേറും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട