• Logo

Allied Publications

Europe
അയര്‍ലന്‍ഡിലേക്കു വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം വര്‍ധിക്കുന്നു
Share
ബര്‍ലിന്‍: ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അയര്‍ലന്‍ഡ് വിട്ടവരെ അപേക്ഷിച്ച് 20 ശതമാനം അധികം വിദഗ്ധ തൊഴിലാളികള്‍ ഇവിടേക്കു കുടിയേറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായിരിക്കുന്നത്.

വിദേശത്തുനിന്നുള്ള തൊഴിലന്വേഷകരെ അയര്‍ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഐടി മേഖലയാണെന്നും വ്യക്തമായിട്ടുണ്ട്. വ്യവസായമേഖല വളര്‍ത്താന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ സ്റാര്‍ട്ടപ്പുകള്‍ക്കും യൂറോപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്ന യുഎസ് കമ്പനികള്‍ക്കും അയര്‍ലന്‍ഡ് വലിയ ആകര്‍ഷണമാണെന്നും പഠനത്തില്‍ വ്യക്തമായി.

ആരോഗ്യരക്ഷാ മേഖലയും റീട്ടെയ്ല്‍ മേഖലയുമാണു കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുന്ന മറ്റു രണ്ടെണ്ണം. വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം ഇവിടേക്കു താരതമ്യേന എളുപ്പവുമാണ് ഇപ്പോള്‍.

ഐറിഷ് വീസ പുതുക്കാന്‍ വന്‍ തിരക്ക്

ജോലി, പഠനം, റീഎന്‍ട്രി എന്നീ ഇനങ്ങളില്‍ അയര്‍ലന്‍ഡ് നല്‍കുന്ന വീസ പുതുക്കാന്‍ വന്‍ തിരക്ക്. കഴിഞ്ഞ ദിവസം ഡബ്ളിനില്‍ ഇതിനായി രാത്രി മുഴുവന്‍ ക്യൂ നിന്നത് അഞ്ഞൂറോളം പേര്‍.

ഡബ്ളിനിലെ ഗാര്‍ഡ് നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയിലാണു വീസ പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. ആള്‍ക്കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഏറെയായിരുന്നു. യുകെയെ അപേക്ഷിച്ച് ഉദാരമായ വീസ നയങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ ഐറിഷ് വീസയ്ക്ക് ഇപ്പോള്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ക്യൂവിന്റെ ദൈര്‍ഘ്യം കൂടി വരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ