• Logo

Allied Publications

Europe
ജര്‍മനിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്ന നിയമഭേദഗതികള്‍
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലായി.

1. ജര്‍മനിയിലെ നഴ്സിംഗ് ജോലികള്‍ക്ക് മണിക്കൂറിന് 09.40 യൂറോ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും 08.65 കിഴക്കന്‍ സംസ്ഥാനങ്ങളിലും നല്‍കണം.

2. ജര്‍മന്‍ ഹൈവേകളില്‍ ഓടുന്ന 7.5 ടണ്‍ മുതലുള്ള ട്രക്കുകള്‍ക്ക് ഹൈവേ ടോള്‍ നല്‍കണം. ഇതുവരെ ടോള്‍ നല്‍കാനുള്ള പരിധി 12 ടണ്‍ ആയിരുന്നു.

3. ജര്‍മന്‍ ലീഗല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം പല സോണുകളിലും മിനിമം അഞ്ചു മുതല്‍ 10 ശതമാനം വരെ വര്‍ധിക്കും.

4. പുതിയതായി ഇറക്കുന്ന പെട്രോള്‍, ഡീസല്‍ കാറുകളുടെ എമിഷന്‍ സ്റാന്റാര്‍ഡ് 'യൂറോ 6' ആക്കിയിരുന്നു. ഈ എമിഷന്‍ സ്റാന്‍ഡാര്‍ഡില്‍ കുറവുള്ള കാറുകള്‍ക്ക് വര്‍ധിച്ച വാര്‍ഷിക നികുതി (ക്രാഫ്റ്റ്ഫാര്‍സോയ്ഗ് സ്റ്റോയര്‍) നല്‍കണം. അതുപോലെ ഈ കാറുകള്‍ക്കുവേണ്ടി വരുന്ന പെട്രോള്‍ഡീസല്‍ ചെലവ് വിലയോടൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കണം.

5. വീടുകള്‍, ഓഫീസുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയില്‍ എനര്‍ജി ലാഭിക്കാന്‍ ചെയ്യുന്ന പണികള്‍ക്ക് കെഎഫ്ഡബ്ള്യു ബാങ്കില്‍നിന്ന് അഞ്ചു ശതമാനം വരെ ഗ്രാന്റ് ലഭിക്കൂ. പുതിയതായി നിര്‍മിക്കുന്ന ഹീറ്റിംഗ്, ചൂടുവെള്ള ഉപകരണങ്ങളുടെ കാര്യക്ഷമത മിനിമം 'എ ++' മുതല്‍ 'ജി' വരെ ആയിരിക്കണം. ഇതില്‍ കുറവുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയില്ല. ഹീറ്റിംഗ്, ചൂടുവെള്ള ഉപകരണങ്ങള്‍ക്ക് ഈ സ്റാന്‍ഡേര്‍ഡ് ഇല്ലാത്തവര്‍ അവയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണം.

ഓണ്‍ലൈന്‍ ഫാര്‍മസികള്‍ അവര്‍ക്ക് അംഗീകാരം ഉണ്െടന്നു തെളിയിക്കുന്ന ലോഗോ പ്രദര്‍ശിപ്പിച്ചിരിക്കണം. ഈ ഓണ്‍ലൈന്‍ ഫാര്‍മസി അംഗീകൃതമാണോ എന്നു ഇവിടെ നിന്നും മരുന്നു വാങ്ങുന്നവര്‍ക്ക് ഓണ്‍ലൈനില്‍ പരിശോധിക്കാം.

7. കിഴക്കന്‍ ജര്‍മന്‍ സംസ്ഥാനങ്ങളില്‍ നില നിന്നിരുന്ന സെക്കന്‍ഡ് ഹോം അല്ലെങ്കില്‍ ഗാര്‍ഡനുകള്‍ക്ക് നല്‍കിയിരുന്ന കരാര്‍ ഉടമ്പടികളുടെ നിയമ പരിരക്ഷ ഇല്ലാതായി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.