• Logo

Allied Publications

Europe
സീറോ മലബാര്‍ സഭ അയര്‍ലന്‍ഡ് ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ് സെന്റര്‍ ആരംഭിക്കുന്നു
Share
ഡബ്ളിന്‍: ഡബ്ളിന്‍ സീറോ മലബാര്‍ സഭ കൌണ്ടി മീത്തിലെ ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ് സെന്റര്‍ ആരംഭിക്കുന്നു. നവന്‍, കില്‍കോക്ക്, ട്രിം, എന്‍ഫീല്‍ഡ് എന്നിവിടങ്ങളിലുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആഗ്രഹപ്രകാരമാണ് ട്രിം ആസ്ഥാനമാക്കി ഒരു പുതിയ മാസ് സെന്റര്‍ ആരംഭിക്കുന്നതെന്ന് ചാപ്ളെയിന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ വ്യക്തമാക്കി.

ട്രിം സെന്റ് പാട്രിക് സ്ട്രീറ്റിലുള്ള സെന്റ് പാട്രിക്സ് ദേവാലയത്തിലാണ് മാസ് സെന്ററിലെ തിരുക്കര്‍മങ്ങള്‍ നടക്കുക. എല്ലാ മാസത്തിലേയും നാലാം വ്യാഴാഴ്ചകളിലായിരിക്കും ട്രിം മാസ് സെന്ററിലെ ദിവ്യബലി.

വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിനു മുന്നോടിയായി ഒക്ടോബര്‍ 13 മുതല്‍ ട്രിം സെന്റ് പാട്രിക് സ്ട്രീറ്റിലുള്ള സെന്റ് പാട്രിക്സ് ദേവാലയത്തില്‍ കൊന്തനമസ്കാരം ആരംഭിക്കും. 22നു (വ്യാഴം) വൈകുന്നേരം 5.30നു പരിശുദ്ധ കുര്‍ബാനയും കൊന്ത നമസ്കാരത്തിന്റെ സമാപനവും നടക്കും.

2006 ജൂലൈയിലാണു ഡബ്ളിനില്‍ പ്രവര്‍ത്തനം ആരംഭിച്ച സീറോ മലബാര്‍ ഇടവക പത്താം വര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ആയിരത്തിലധികം കത്തോലിക്ക കുടുംബങ്ങളാണ് ഡബ്ളിന്‍ ഇടവകയ്ക്കു കീഴിലായി ഉള്ളത്. കൂടാതെ കോര്‍ക്ക്, ലിമറിക്, ഗാള്‍വേ, തുള്ളാമോര്‍, കില്‍ഡയര്‍, കില്‍ക്കെനി, കാവന്‍, വാട്ടര്‍ഫോര്‍ഡ്, വെക്സ്ഫോര്‍ഡ്, അത്തായി, കാര്‍ലോ, ഡ്രോഗഡ, ഡന്‍ഡാല്‍ക്ക്, നാസ്, ലോംഗ് ഫോര്‍ഡ്, സ്ളൈഗോ എന്നിവിടങ്ങളിലും സീറോ മലബാര്‍ സഭാ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. മോണ്‍. ആന്റണി പെരുമായന്‍ ആണ് സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡിലെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍.

വിവരങ്ങള്‍ക്ക്: ഫാ. ജോസ് ഭരണിക്കുളങ്ങര 089 9741568, ഫാ. ആന്റണി ചീരംവേലില്‍ 089 4538926.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​