• Logo

Allied Publications

Europe
ജാക് വാര്‍ണര്‍ക്ക് ഫിഫയുടെ ആജീവനാന്ത വിലക്ക്
Share
സൂറിച്ച്: മുന്‍ ഫിഫാ വൈസ് പ്രസിഡന്റും മുന്‍ കരീബിയന്‍ ഫുട്ബോള്‍ യൂണിയന്‍ പ്രസിഡന്റുമായ ജാക് വാര്‍ണര്‍ക്ക് ഫിഫ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ഫിഫ എത്തിക്സ് കമ്മിറ്റിയാണു വര്‍ണര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ട്രിനിഡാഡ് പൌരനും എഴുപത്തിരണ്ടുകാരനുമായ വാര്‍ണര്‍ 2011 ല്‍ ഫിഫയില്‍ നിന്നും രാജിവച്ചിരുന്നു. 2018 ലെയും (റഷ്യ) 2022 ലെയും (ഖത്തര്‍) ലോകകപ്പ് സംബന്ധിച്ച അഴിമതിയാരോപണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളെന്ന നിലയിലാണ് ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ ആജീവനാന്ത വിലക്ക്. ഫുട്ബോള്‍ സംബന്ധമായ ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പാടില്ലന്നാണ് വിലക്ക്. ചൊവ്വാഴ്ച കൂടിയ ഫിഫ എത്തിക്സ് കമ്മിറ്റിയില്‍ ഇദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിലയിരുത്തുകയും (2015 മുതല്‍) ഇദ്ദേഹം ഫിഫ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നും അഴമതിക്കു കൂട്ടുനിന്നുവെന്നും കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് സ്ഥിരപ്പെടുത്തിയത്. വൈസ് പ്രസിഡന്റുസ്ഥാനം സ്വന്തം സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചുവെന്നും കമ്മിറ്റി സ്ഥിരീകരിച്ചു.

മില്യന്‍ ഡോളര്‍ കൈക്കൂലി വാങ്ങിയതിനും പക്ഷപാതം കാണിച്ചുവെന്നതിന്റെ പേരിലും അമേരിക്ക പുറത്താക്കിയ ആളാണ് വാര്‍ണര്‍.

അന്വേഷണത്തോടു സഹകരിക്കും; പ്രസിഡന്റ് സ്ഥാനം ഒഴിയില്ല: ബ്ളാറ്റര്‍

തനിക്കെതിരേ സ്വിറ്റ്സര്‍ലന്‍ഡ് ഭരണകൂടം നേരിട്ട് അന്വേഷണം തുടങ്ങിയിട്ടും ഫിഫ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കൂട്ടാക്കാതെ സെപ് ബ്ളാറ്റര്‍.

നേരത്തെ, ആരോപണങ്ങള്‍ ശക്തമായപ്പോള്‍ അദ്ദേഹം രാജിവച്ചിരുന്നുവെങ്കിലും അടുത്ത ഫിഫ കോണ്‍ഗ്രസ് വരെ തല്‍സ്ഥാനത്തു തുടരുമെന്നു പ്രഖ്യാപിച്ചിരുന്നു. യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളാറ്റിനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തോടു സഹകരിക്കും. എന്നാല്‍, അടുത്ത ഫിഫ കോണ്‍ഗ്രസ് വരെ ബ്ളാറ്റര്‍ തന്നെയായിരിക്കും ഫിഫ പ്രസിഡന്റെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

2011ല്‍ പ്ളാറ്റിനിക്ക് ബ്ളാറ്റര്‍ നല്‍കിയ രണ്ടു മില്യന്‍ സ്വിസ് ഫ്രാങ്കാണ് സംശയത്തിന്റെ നിഴലില്‍ കിടക്കുന്നത്. സ്വിസ് പ്രോസിക്യൂട്ടര്‍മാര്‍ ഇതെക്കുറിച്ച് അന്വേഷിച്ചുവരുന്നു. ഇതു അഴിമതിപണമല്ലെന്നും നിയമവിധേയമായ പണമാണെന്നുമാണ് ബ്ളാറ്റര്‍ അവകാശപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ