• Logo

Allied Publications

Europe
ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ അഞ്ചാമത് വാര്‍ഷികവും ഓണസദ്യയും
Share
വിയന്ന: ഓസ്ട്രിയയിലെ കലാസാംസ്കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ അഞ്ചാമത് വാര്‍ഷികവും ഓണ സദ്യയും ആഘോഷിച്ചു. വിയന്നയിലെ പതിമൂന്നാമത്തെ ജില്ലയില്‍ നടന്ന ഹൃദ്യമായ ചടങ്ങില്‍ ഫാ. ജോഷി വെട്ടിക്കാട്ടില്‍, ഫാ. സാല്‍വിന്‍ കണ്ണംപിള്ളി, ഡോ. ജോണ്‍ ഈപ്പന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.

സംഘടനയുടെ സെക്രട്ടറി സോജി മതുപ്പുറത്ത് സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് ജോണ്‍സണ്‍ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. സംഘടനയിലെ കുടുംബാംഗങ്ങള്‍ ഒന്നിച്ചു കൂടി ഓണം ആഘോഷിക്കുന്നതിന്റെ പൊരുള്‍ ഒരിക്കല്‍ കൂടി അറിയിച്ച് ധന്യ പ്രെട്ട്നര്‍ സന്ദേശം നല്‍കി. സംഘടനയിലെ കൂട്ടായ്മയുടെ കരുത്ത് ലോകം മുഴുവനുമുള്ള പ്രവാസി സംഘടനകള്‍ക്ക് മാതൃകയും മലയാള തനിമയും സാംസ്കാരിക പൈതൃകവും പരിപോഷിപ്പിക്കുന്നതില്‍ സംഘടന ചെലുത്തുന്ന സ്വാധീനവും ഏറെ ശ്രദ്ധേയമാണെന്ന് മുഖ്യാതിഥികള്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.

ഓണസദ്യയോടൊപ്പം സംഘടനയുടെ വാര്‍ഷികവും ആഘോഷിച്ചു. മുന്‍ വര്‍ഷങ്ങളിലെ പ്രസിഡന്റുമാരും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു കേക്കുമുറിച്ചാണ് അഞ്ചാമത് വാര്‍ഷിക ആഘോഷം ആഘോഷിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഓസ്ട്രിയയിലെ ഒരു പ്രമുഖ കലാസാംസ്കാരിക സംഘടനയായി ഫൈന്‍ ആര്‍ട്സ് ഇന്ത്യക്കു മാറാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും രാജ്യത്തെ മലയാളികള്‍ക്ക് കലാസാംസ്കാരിക രംഗത്ത് നേരിട്ടും അല്ലാതെയും ചെയ്തിട്ടുള്ള വിവിധ സംഭാവനകളെയും ചടങ്ങില്‍ പ്രസംഗിച്ചവര്‍ അനുസ്മരിച്ചു

അംഗങ്ങള്‍ അവരവരുടെ ഭവനങ്ങളില്‍നിന്നു തയാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ഏറെ ആസ്വാദ്യകരമായി.

സെപ്റ്റംബറില്‍ ജന്മദിനം ആഘോഷിച്ച അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ പാട്ടും മറ്റ് കലാപരിപാടികളും ആഘോഷത്തിനു കൂടുതല്‍ മിഴിവേകി. ഫൈന്‍ ആര്‍ട്സ് ഇന്ത്യയുടെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഓസ്ട്രിയയിലെ മലയാളികള്‍ക്കുവേണ്ടി നടത്തിയ 'ഉത്സവ് 2015' എന്ന ഓണം സ്റേജ് ഷോ വന്‍ വിജയമാക്കാന്‍ പിന്തുണച്ച ഏവരെയും ആര്‍ട്സ് ക്ളബ് സെക്രട്ടറി ബിന്‍സി അഞ്ചേരില്‍ നന്ദി പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ