• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം തിരുവോണം ആഘോഷിച്ചു. സെപ്റ്റംബര്‍ 12നു (ശനി) വൈകുന്നേരം നാലിനു ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബൌ ടൈറ്റസ് ഫോറം ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെയാണ് ആഘോഷപരിപാടികള്‍ അരങ്ങേറിയത്.

രമ്യാ മാത്യൂസിന്റെ പ്രാര്‍ഥനാഗാനത്തോടെ പരിപാടികള്‍ക്കു തുടക്കമായി. സമാജം പ്രസിഡന്റ് ബോബി ജോസഫ് സ്വാഗതം ആശംസിച്ചു. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ രവീഷ്കുമാര്‍ ഭദ്രദീപം തെളിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. റാണാ അശുതോഷ് കുമാര്‍സിംഗ് (സിഇഒ, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫ്രാങ്ക്ഫര്‍ട്ട്), സുബയ്യ (എയര്‍ ഇന്ത്യ, യൂറോപ്യന്‍ വിംഗ് മാനേജര്‍), രാംകുമാര്‍ വിജയന്‍ (അസിസ്റന്റ് ഡയറക്ടര്‍, ഇന്ത്യ ടൂറിസം ഫ്രാങ്ക്ഫര്‍ട്ട്), ഫാ.ദേവദാസ് പോള്‍ (ചാപ്ളെയിന്‍ ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ കമ്യൂണിറ്റി), ജോര്‍ജ് ജോസഫ് ചൂരപൊയ്കയില്‍ (പ്രസിഡന്റ്, ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറൈന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

അനിറ്റ, അന്‍മരിയ, ജിയ, കമലു, മൈഥിലി, ശ്രേയ, മേഘ്ന, എന്നിവരുടെ നൃത്തത്തിനൊടുവില്‍ താലപ്പൊലിയുടെ അകമ്പടിയോടെ മാവേലിയെ വേദിയിലേയ്ക്ക് ആനയിച്ചു. മാവേലിയായി ജോണ്‍ ജോസഫ് വേഷമിട്ടു.

ഗായത്രി വാസുദേവന്‍ അവതരിപ്പിച്ച മോഹിനിയാട്ടം, കവിത രമേശ്, വില്‍സന്‍ പുത്തന്‍വീട്ടില്‍, മെറീന ജോണി, മാനുവല്‍ പോള്‍ എന്നിവരുടെ ഗാനാലാപനം, ഗൌരി, ഷിയാന, വന്യ, ടെസി സെബാസ്റ്യന്‍ തെക്കേയില്‍ എന്നിവരുടെ ശാസ്ത്രീയ നൃത്തം, ആര്‍ച്ചെ, ശ്രീയ എന്നിവരുടെ ബോളിവുഡ് ഡാന്‍സ്, അബില, ആഷ, ടാനിയ, ശുഭ, സീന, സുജ, ശ്രീരേഖ എന്നിവരുടെ പാരമ്പര്യനൃത്തം, ആരുഷി, ജാന്‍വി, ആതിര, ചന്ദ്രാദേവി എന്നിവരുടെ ഭരതനാട്യം, അലീന, രേഷ്മ, ദിയ, നിയ, രാഖി, പ്രിയങ്ക, അനുഷ, ദിയ, നിയ,അബില, സുജ എന്നിവരുടെ അര്‍ധ ശാസ്ത്രീയ നൃത്തം, ലെയം ഗ്രൂപ്പ്, സാറാ, സിദ്ധാര്‍ഥ്, എലീന, ലിയ, റോഷ്നി, സാറാ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ്, അലക്സാണ്ടര്‍, അമില്‍, ജോഷ്, സാര്‍തക്, സിദ്ധാര്‍ഥ് എന്നിവരുടെ നൃത്തം, ക്രിശാന്തിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഘനൃത്തം, കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട്, മലയാളം സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, ജീന, മെലീസ, മറിയാന, സോണിയ എന്നിവരുടെ നാടോടി നൃത്തം തുടങ്ങിയ ശ്രേഷ്ഠത നിറഞ്ഞ കലാപരിപാടികള്‍ ഓണത്തിന്റെ ഗതകാലസ്രണകള്‍ അയവിറക്കാനും ഗൃഹാതുരത്വം പേറുന്ന മലയാളി മനസുകളെ കുളിരണിയിക്കാനും ഉതകുന്നതായി.

തംബോലയില്‍ വിജയികളായവര്‍ക്ക് എയര്‍ ഇന്ത്യ സ്പോണ്‍സര്‍ ചെയ്ത ഇന്ത്യയ്ക്കുള്ള വിമാന ടിക്കറ്റ് ഉള്‍പ്പടെ നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കെ.കെ. നാരായണസ്വാമിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യ ഏറ്റവും രുചികരവും കേരളത്തനിമയും നിറഞ്ഞതുമായിരുന്നു.

ജയനാരായണസ്വാമിയുടെ നേതൃത്വത്തില്‍ നിറങ്ങളുടെ അഴകില്‍ കൊരുത്ത പൂക്കളത്തിന്റെ നടുവില്‍ ഒരുക്കിയ നിലവിളക്കിന്റെ തിരിനാളം ആഘോഷത്തെ പ്രകാശമയമാക്കി. സമാജം ജനറല്‍ സെക്രട്ടറി കോശി മാത്യു ഇലവുങ്കല്‍ നന്ദി പറഞ്ഞു. മികവാര്‍ന്ന പരിപാടികള്‍ മെറിന്‍ ജോണ്‍, രമ്യ മാത്യൂസ് എന്നിവര്‍ മോഡറേറ്റ് ചെയ്തു. രമേഷ് ചെല്ലെതുറൈ ഫോട്ടോയും ബിനോയ് മാത്യു വീഡിയോയും കൈകാര്യം ചെയ്തു. ദേശീയഗാനത്തോടെ ഓണാഘോഷത്തിനു തിരശീലവീണു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.