• Logo

Allied Publications

Europe
ലോകത്തിലെ ഏറ്റവും വില കൂടിയ സ്മാര്‍ട് ഫോണ്‍ വരുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: പ്രീമിയം സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ വെര്‍ച്യുവിന്റെ പുതിയ സ്മാര്‍ട്ഫോണ്‍ സിഗ്നേച്ചര്‍ ടച്ച് ഉടന്‍ എത്തുന്നു. തുകല്‍ കൊണ്ട് നിര്‍മിച്ച കെയ്സുള്ള സിഗ്നേച്ചര്‍ ടച്ചിന്റെ വില ഇന്ത്യന്‍ രൂപയില്‍ 6.5 ലക്ഷം മുതല്‍ 13.8 ലക്ഷം രൂപ വരെയാണ്. ഉപയോഗിച്ചിരിക്കുന്ന തുകലിന്റെ പ്രത്യേകത അനുസരിച്ച് വില വ്യത്യാസപ്പെടും. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ളേയാണു സിഗ്നേച്ചര്‍ ടച്ചിനുള്ളത്. 64 ബിറ്റ് ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 810 പ്രോസസറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ഫോണിനു റാം നാല് ജിബി, ഇന്റേണല്‍ സ്റോറേജ് 64 ജിബി. രണ്ട് ടെറാ ബൈറ്റു വരെ വര്‍ധിപ്പിക്കാനും സാധിക്കും. ആന്‍ഡ്രോയിഡ് 5.1 ലോലി പോപ്പാണ് സിഗ്നേച്ചര്‍ ടച്ചിന്റെ ഓപ്പറേറ്റിംഗ് സിസ്റം. പ്രധാന കാമറ 21 എംപിയാണ്. മുന്‍കാമറ 2.1 എംപി. ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫല്‍ഷും ലഭ്യമാണ്. ഡോള്‍ബി ഡിജിറ്റല്‍ പ്ളസ് മികവുള്ള സ്റീരിയോ സ്പീക്കറുകളാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത.

ഫോണിന്റെ മുന്‍വശത്തായാണ് സ്പീക്കറുകളുടെ സ്ഥാനം. വയര്‍ലെസ് ചാര്‍ജിംഗ് സൌകര്യമുണ്ട്. ഇന്ത്യയിലെ 4ജി ബാന്‍ഡും സപ്പോര്‍ട്ട് ചെയ്യും. ഈ സ്മാര്‍ട്ട് ഫോണ്‍ ജെറ്റ് കാഫ്, ഗാര്‍നെറ്റ് കാഫ്, ഗ്രേപ് ലിസാര്‍ഡ്, പ്യുവര്‍ ജെറ്റ് ലിസാര്‍ഡ്, ജെറ്റ് അലിഗേറ്റര്‍, പ്യുവര്‍ നേവി അലിഗേറ്റര്‍, ക്ളോസ് ഡി പാരിസ് അലിഗേറ്റര്‍, പ്യുവര്‍ ജെറ്റ് റെഡ് ഗോള്‍ഡ് എന്നിങ്ങനെ എട്ട് വ്യത്യസ്ത ലെതര്‍ വേരിയന്റുകളില്‍ ലഭിക്കും.

വെര്‍ച്യുവിന്റെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിലൂടെ മാത്രമാണ് ഈ ഫോണിന്റെ വില്‍പ്പന. സെപ്റ്റംബര്‍ 28 മുതല്‍ അടുത്തമാസം എട്ടു വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമാണു സിഗ്നേച്ചര്‍ ടച്ച് ഫോണ്‍ കിട്ടുകയുള്ളൂ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​