• Logo

Allied Publications

Europe
വിയന്നില്‍ പിഎംഎഫ് ഓസ്ട്രിയയുടെ ബക്രീദ് ആഘോഷം സെപ്റ്റംബര്‍ 27ന്
Share
വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) ഓസ്ട്രിയയുടെ ബക്രീദ് ആഘോഷം വിയന്നയിലെ 23ാമത്തെ ജില്ലയില്‍ സെപ്റ്റംബര്‍ 27നു (ഞായര്‍) നടക്കും.

ഓസ്ട്രിയയില്‍ ആദ്യമായാണ് ഒരു പ്രവാസി സംഘടന ബക്രീദ് ആഘോഷം സംഘടിപ്പിക്കുന്നതെന്നുഭാരവാഹികള്‍ അറിയിച്ചു. പിഎംഎഫ് കുടുംബാംഗങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ സാംസ്കാരികസന്ധ്യക്കു പുറമേ സായാഹ്ന വിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

ആഘോഷത്തോടനുബന്ധിച്ച് കോല്‍ക്കളി, മാപ്പിളപാട്ട്, ഗസല്‍സന്ധ്യ എന്നിവ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഗസല്‍ സന്ധ്യ ഒരുക്കുന്നത് ടോണി സ്റീഫനും കലാസന്ധ്യ, കോല്‍ക്കളി എന്നിവയ്ക്കു നേതൃത്വം നല്‍കുന്നത് ചെയര്‍മാന്‍ തോമസ് പാരുകണ്ണിലുമാണ്. പിഎംഎഫിന്റെ ബക്രീദ് വിരുന്ന് ഒരുക്കുന്നത് വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസുമാണ്.

പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ളോബല്‍ ചെയര്‍മാന്‍), ജോര്‍ജ് പടിക്കകുടി (പ്രസിഡന്റ്), ഷിന്‍ഡോ അക്കരെ (സെക്രട്ടറി), ജോളി തുരുത്തുംമേല്‍ (ജോ. സെക്രട്ടറി), സജീവന്‍ ആണ്ടി വീട് (ട്രഷറര്‍) എന്നിവര്‍ ബക്രീദ് ആഘോഷത്തിനു നേതൃത്വം നല്‍കും.

ജോസ് പനച്ചിക്കല്‍ (ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍), സിറിള്‍ മനയാനിപ്പുറം (യൂറോപ്പ് ചെയര്‍മാന്‍), ജോഷി എര്‍ണാകേരില്‍ (യൂറോപ്യന്‍ പ്രസിഡന്റ്) എന്നിവര്‍ എല്ലാ മലയാളികള്‍ക്കും ബക്രീദ് ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.