• Logo

Allied Publications

Europe
ഡബ്ളിന്‍ സീറോ മലബാര്‍ സഭ മൂന്നാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 27ന്
Share
ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 27ന് (ഞായറാഴ്ച) ഉച്ചയ്ക്ക് 2.45നു ബൂമൌണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ ഇന്ത്യന്‍ അംബാസിഡര്‍ രാധിക ലാല്‍ ലോകേഷ് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡിലെ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. അതിനു ശേഷം എട്ടുവരെ കലാപരിപാടികള്‍ അവതരിപ്പിക്കും.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയിലെ ജൂണിയര്‍ സെര്‍ട്ട് പരീക്ഷയില്‍ താലയില്‍നിന്നുള്ള ക്ളോഡിയ ജോര്‍ജും, സെന്റ് ജോസപ്പ് മാസ്സ് സെന്ററില്‍ നിന്നുള്ള ജസ്ലിന്‍ ജോയിയും,സ്വോട്സില്‍ നിന്നു എവെലിന്‍ സജീവും, ലീവിങ്ങ് സെര്‍ട്ടില്‍ ഐറിന്‍ സെബാസ്റ്യന്‍ ബ്ളഞ്ചെര്‍സ്ട്ടൌണ്‍, ലുക്കനില്‍നിന്നുള്ള ആല്‍ബി ബെന്നി, ബ്രേയില്‍നിന്നുള്ള ജെസ്വിന്‍ ജോ ജിമ്മി. ഇവരെ ആദരിക്കുന്ന ചടങ്ങും തദവസരത്തില്‍ നടക്കുന്നതായിരിക്കും.

ബൈബിള്‍ ക്വിസ് 2015 ല്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള അവാര്‍ഡ് വിതരണവും അന്നേ ദിവസം നടത്തപ്പെടും. ജൂനിയര്‍ വിഭാഗത്തില്‍ അശ്വിന്‍ വില്‍സണ്‍ (ഇഞ്ചിക്കോര്‍)ഒന്നാം സ്ഥാനവും അര്‍പ്പിതാ ബെന്നി(ഫിസ്ബറോ)ആല്‍ബെര്‍ട്ട് സ്റീഫെന്‍ (ലൂക്കന്‍) എന്നിവര്‍ രണ്ടാം സ്ഥാനവും ലെസ് ലിന്‍ വിനോദ് (ബ്രേ)മൂന്നാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളും താല മാസ് സെന്ററിലെ പ്രതിഭകള്‍ കരസ്ഥമാക്കി. ജസ്വിന്‍ ജേക്കബ്, കാവ്യ ആന്‍ റെജി, മേഘ ജയിംസ് എന്നിവരാണു യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയത്.

സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ മെറിയോണ്‍ റോഡ് സെന്റ് ജോസഫ്സ് മാസ് സെന്ററിലെ മറിയമ്മ നീലേഷ് ഒന്നാമതെത്തി. ഫിസ്ബറോയില്‍ നിന്നുള്ള നിഷാ ജോസഫ്, ഷൈല ജേക്കബ് (താല) എന്നിവര്‍ രണ്ടാം സ്ഥാനവും ബൂമോണ്ടിലെ റെന്നി പോള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഡബ്ളിന്‍ സീറോ മലബാര്‍ സഭയില്‍ 2015ല്‍ 25 മതു വിവാഹവാര്‍ഷികം (സില്‍വര്‍ ജൂബിലി) ആഘോഷിക്കുന്ന ദമ്പതികളെ ഈ പൊതുയോഗത്തില്‍ ആദരിക്കുന്നു.

ഡബ്ളിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ യൂത്ത് മിനിസ്ട്രിയുടെ ഘഛഏഛ, ചഅങഋ, ങകടടകഛച ടഠഅഠഋങഋചഠ എന്നിവയുടെ മത്സരത്തില്‍ നിന്നു മികച്ചവ തിരഞ്ഞെടുത്തു. ഫിസ്ബറോ മാസ് സെന്ററിലെ നോബിള്‍ പോള്‍ ലോഗോ നിര്‍മ്മിച്ചതില്‍ സമ്മാനം നേടി. പേര് നിര്‍ദ്ദേശിച്ചതില്‍ ഇഞ്ചിക്കോര്‍ മാസ് സെന്ററിലെ ലെവ് ലിന്‍ ജോര്‍ജും സംമ്മാനത്തിനര്‍ഹയായി. മിഷന്‍ സ്റ്റേറ്റ്മെന്റിനു നല്ല നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല .

അക്കാദമിക് ലെവലില്‍ ഡോക്ടറേറ്റ് നേടിയ ഷേര്‍ളി ജോര്‍ജിനെ, ഉീരീൃ ീള ജവശഹീീുവ്യ (ഡഇഉ) (ഇമലേരവശാ ലേമരവലൃ, ഠമഹഹമഴവ ങമ രലിൃല) തദവസരത്തില്‍ ആദരിക്കുന്നു

ബൈബിള്‍ കലോല്‍സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായിമയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികളെ സെപ്റ്റംബര്‍ 27നു ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്കു ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ഡബ്ളിന്‍ ചാപ്ളൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : ഫാ. ജോസ് ഭരണികുളങ്ങര (089 9741568), ഫാ. ആന്റണി ചീരംവേലില്‍ (089 4538926), മാര്‍ട്ടിന്‍ സ്കറിയ (സെക്രട്ടറി, സീറോ മലബാര്‍ ചര്‍ച്ച് ഡബ്ളിന്‍) 086 3151380, അഗസ്റിന്‍ കുരുവിള (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) 0872334329, ജോമോന്‍ ജേക്കബ് 086 8362369, ജോബി ജോണ്‍ (086 3725536).

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ