• Logo

Allied Publications

Europe
ജര്‍മന്‍ മുന്‍ചാന്‍സലര്‍ ഷ്രൊയ്ഡറിന്റെ ആത്മകഥ പ്രകാശനം ചെയ്തു
Share
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍ ചാന്‍സലര്‍ ഗെഹാര്‍ഡ് ഷ്രൊയ്ഡറുടെ ആത്മകഥ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രകാശനം ചെയ്തു. സെപ്റ്റംബര്‍ 22ന് ബര്‍ലിനില്‍ നടന്ന ചടങ്ങില്‍ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.

'ഗെഹാര്‍ഡ് ഷ്രൊയ്ഡര്‍, ദി ബയോഗ്രഫി' എന്നു നാമകരണം ചെയ്തിരിക്കുന്ന പുസ്തകത്തില്‍ 1038 പേജുകളായി എഴുപത്തിയൊന്നുകാരനായ ഷ്രൊയ്ഡറുടെ സമ്പൂര്‍ണ ജീവിതമാണ് വിവരിക്കുന്നത്.

1944 ഏപ്രില്‍ ഏഴിന് മോസന്‍ബര്‍ഗിലാണ് ഷ്രൊയ്ഡര്‍ ജനിച്ചത്. പിതാവ് ഫ്രിറ്റ്സ് രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ചു. അമ്മയാണ് ഷ്രൊയ്ഡറെ വളര്‍ത്തിയത്. വളരെ കഷ്ടതയില്‍ ജനിച്ചുവളര്‍ന്ന ഷ്രൊയ്ഡര്‍ നിയമബിരുദം നേടി. 1990 മുതല്‍ 1998 വരെ നീഡര്‍സാക്സന്‍ സംസ്ഥാന മുഖ്യമന്ത്രിയാവുകയും അതേവര്‍ഷം നവംബറില്‍ ജര്‍മനിയുടെ ചാന്‍സലാവുകയും ചെയ്തു. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയിലൂടെ വളര്‍ന്ന് പാര്‍ട്ടിയധ്യക്ഷസ്ഥാനവും നേടിയിരുന്നു. 1998 മുതല്‍ 2005 വരെ ജര്‍മനിയുടെ ചാന്‍സലറായിരുന്ന കാലത്ത് വിവിധ ജനകീയ സാമൂഹ്യകാര്യങ്ങളും ഭരണത്തില്‍ നടപ്പിലാക്കിയിരുന്നു. കുടിയേറ്റക്കാര്‍ക്കായി ജര്‍മനി തുറന്നു കൊടുക്കണമെന്ന് ഷ്രൊയ്ഡര്‍ ഈയടുത്തകാലത്തു ഉണ്ടായിരിക്കുന്ന അഭയാര്‍ഥി പ്രശ്നത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഡോറിസാണ് ഭാര്യ. ആദ്യഭാര്യയില്‍ മൂന്നു മക്കളുണ്ട്.

മാധ്യമ പ്രവര്‍ത്തകനും പ്രസിദ്ധ ചരിത്രകാരനുമായ ഗ്രിഗോര്‍ ഷ്വോള്‍ഗനാണ് ഷ്രൊയ്ഡറുടെ ആത്മകഥ തയാറാക്കിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ