• Logo

Allied Publications

Europe
യുക്മ സൂപ്പര്‍ ഡാന്‍സര്‍ കോവന്‍ട്രിയില്‍ സെപ്റ്റംബര്‍ 19ന്
Share
ലണ്ടന്‍: യുക്മ സൂപ്പര്‍ ഡാന്‍സര്‍ സെപ്റ്റംബര്‍ 19നു (ശനി) മിഡ്ലാന്‍ഡസ് റീജണിലെ കോവന്‍ട്രിയില്‍ നടക്കും. യുകെയിലെ അവധിക്കാലത്തിനു ശേഷമുള്ള യുക്മയുടെ ആദ്യ ദേശീയ പരിപാടി എന്ന പ്രത്യേകത ഇ ത്തവണത്തെ സൂപ്പര്‍ ഡാന്‍സറിനുണ്ട്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സറില്‍ ഏകദേശം അമ്പതോളം മത്സരങ്ങള്‍ ഇത്തവണയുണ്ടാകും. രാവിലെ 9.30നു രജിസ്ട്രേഷന്‍ ആരംഭിക്കും. 10നു യുക്മ ദേശിയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ മത്സരം ഉദ്ഘാടനം ചെയ്യും.

സബ്ജൂണിയര്‍ (8 വയസിനു മുകളില്‍ 13 വയസിനു താഴെ), ജൂണിയര്‍ (13 വയസ് മുതല്‍ 18 വയസു വരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്തത്തിനുള്ള മെഡലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി വിജയികളാകുന്നവര്‍ക്കു ട്രോഫികളും നല്‍കും. ഓരോ വിഭാഗങ്ങളിലും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ പട്ടം നേടുന്നവര്‍ക്ക് പ്രത്യേകം 'യുക്മ നാട്യരത്ന' വിശേഷാല്‍ പുരസ്കാരങ്ങളും കാഷ് അവാര്‍ഡുകളും നല്‍കി ആദരിക്കും.

മിഡ്ലാന്‍ഡസ് റീജണിലെ കോവന്‍ട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന നൃത്ത മത്സരത്തിലേക്ക് എല്ലാ കലാ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി റീജണല്‍ നേതൃത്വം അറിയിച്ചു.

മത്സരങ്ങള്‍ക്കുവേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി യുക്മ ദേശീയ വൈസ് പ്രസിഡന്റ് ബീന സെന്‍സ്, കവന്‍ട്രി കേരള കമ്യൂണിറ്റി പ്രസിഡന്റ് ബാബു ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

ഢലിൌല: ണശഹഹലിവമഹഹ ടീരശമഹ ഇഹൌയ, ഞീയശിവീീറ ഞീമറ, ഇീ്ലിൃ്യ, ഇഢ3 3ആആ.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.