• Logo

Allied Publications

Europe
ഐഎസ് പതാകയുമായി ജര്‍മനിയില്‍ അഭയാര്‍ഥികള്‍ പോലീസിനെ ആക്രമിക്കുന്ന ചിത്രം വ്യാജം
Share
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകര സംഘടനയുടെ പതാകയുമായി അഭയാര്‍ഥികള്‍ പോലീസിനെ ആക്രമിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. എന്നാല്‍, ഈ ചിത്രം വ്യാജമായി നിര്‍മിക്കപ്പെട്ടതാണെന്ന് സൈബര്‍ വിദഗ്ധര്‍ കണ്ടെത്തി.

ചിത്രത്തിന്റെ ഒറിജിനലില്‍ ഐഎസ് പതാകകള്‍ ഇല്ല. അഭയാര്‍ഥികളുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ ചിത്രവുമല്ല ഇതെന്നു വ്യക്തമാകുന്നു. വ്യാജമായി ചമയ്ക്കപ്പെട്ട പുതിയ ചിത്രം തീവ്ര വലതുപക്ഷ സംഘടനകള്‍ ഏറ്റെടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. അഭയാര്‍ഥികള്‍ തീവ്രവാദ ബന്ധമുള്ളവരാണെന്നു പ്രചരിപ്പിച്ച് അവര്‍ക്കെതിരേ ജനങ്ങള്‍ക്കിടില്‍ വിദ്വേഷം വളര്‍ത്താനായിരുന്നു ഇക്കൂട്ടരുടെ ശ്രമം.

ഇസ്ലാമിക് സ്റേറ്റ് തീവ്രവാദികള്‍ സിറിയയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറി യൂറോപ്പിലേക്കു കടന്ന് അക്രമം വിതയ്ക്കുമെന്ന് മുന്നറിയിപ്പ് സാധൂകരിക്കുന്ന തരത്തിലും ചിത്രം വച്ച് പ്രചാരണങ്ങളുണ്ടായിരുന്നു.

യഥാര്‍ഥത്തില്‍, അഭയാര്‍ഥി പ്രവാഹമൊക്കെ തുടങ്ങും മുമ്പ് 2012 മേയില്‍ ബോണില്‍ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിന്റെ ചിത്രമാണിതെന്നും വ്യക്തമായിട്ടുണ്ട്. അഭയാര്‍ഥികള്‍ക്ക് അനുകൂലമായി നടത്തിയ ജര്‍മനിയുടെ മേല്‍ കളങ്കം ചാര്‍ത്താനാണ് ഇത്തരത്തില്‍ വ്യാജചിത്രം രൂപപ്പെടുത്തിയതെന്നാണ് ഇപ്പോഴത്തെ ആരോപണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്