• Logo

Allied Publications

Europe
കേരള സമാജം വിയന്ന വാര്‍ഷികവും ഓണാഘോഷവും നടത്തി
Share
വിയന്ന: ഓസ്ട്രിയയിലെ മലയാളി അസോസിയേഷനായ കേരള സമാജം വിയന്ന 37ാമത് വാര്‍ഷികവും ഓണാഘോഷവും സംയുക്തമായി ആഘോഷിച്ചു. വിയന്നയിലെ ഫ്ലോറിസ്റോര്‍ഫില്‍ നടന്ന ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ അംബാസഡര്‍ രാജീവ് മിശ്ര മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്തു. സ്റേറ്റ് കൌണ്‍സിലര്‍ ലുഡ് വിഗ് മിഖായേല്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

ആഘോഷങ്ങളോടനുബന്ധിച്ച് ഒരുക്കിയ തെന്നിന്ത്യന്‍ വിഭവങ്ങളുടെ മെഗാ മേള മണിഗ്രാം ഡയറക്ടര്‍ ഉദ്ഘാടനം ചെയ്തു. മേളയ്ക്ക് ബെന്നി മാളിയേക്കലാണ് നേതൃത്വം നല്‍കിയത്.

സാംസ്കാരിക സന്ധ്യയോടനുബന്ധിച്ച് വിവിധ ഇന്ത്യന്‍ ക്ളാസിക്കല്‍, അര്‍ധ ക്ളാസിക്കല്‍ നൃത്തകലാരൂപങ്ങളും ബോളിവുഡ് നൃത്തങ്ങളും മ്യൂസിക്കല്‍ ഡ്രാമ സോള്‍ ഓഫ് താജ്മഹലും അരങ്ങേറി.

പ്രശസ്ത സിനിമാ കൊറിയോഗ്രാഫര്‍ ബിജു സേവ്യറാണ് കലാപരിപാടികളുടെ കൊറിയോഗ്രാഫി നിര്‍വഹിച്ചത്. ടിന പാറക്കല്‍, ശരത് കൊച്ചുപറമ്പില്‍, മനോജ് പടിഞ്ഞാറെക്കാലായില്‍, ക്രിസ്റി ഐക്കരെട്ട് എന്നിവരാണു കള്‍ച്ചറല്‍ പ്രോഗ്രാമിനു നേതൃത്വം നല്‍കിയത്. ധന്യ തെക്കേക്കര, നൈസി കണ്ണാമ്പടം എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരായിരുന്നു.

കേരള സമാജം പ്രസിഡന്റ് ഫെലിക്സ് പുത്തന്‍പുരയില്‍ സ്വാഗതവും സെക്രട്ടറി റോസി പുന്നയ്ക്കല്‍ നന്ദിയും പറഞ്ഞ കള്‍ച്ചറല്‍ പ്രോഗ്രാമില്‍ സെബിന്‍ പെഴുംകാട്ടില്‍, ജിഷ മുളക്കല്‍ എന്നിവര്‍ അവതാരകരായിരുന്നു.

ആഘോഷ പരിപാടികളുടെ ഭാഗമായി തംബോല മത്സരവും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.