• Logo

Allied Publications

Europe
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പൊതുയോഗം വിയന്നയില്‍ ആരംഭിച്ചു
Share
വിയന്ന: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ 59ാമത് ജനറല്‍ കോണ്‍ഫറന്‍സ് തിങ്കളാഴ്ച വിയന്നയിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ആരംഭിച്ചു.

കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായി യുഎന്നിലെ ഇറ്റലിയുടെ സ്ഥിരം പ്രതിനിധി ഫിലിപ്പോ ഫോര്‍മിക്കയെ തെരഞ്ഞെടുത്തു. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ആണവോര്‍ജ ഏജന്‍സി അധ്യക്ഷന്‍ അമാനോ, ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികസനത്തിന്റെ ആവശ്യകതയെപ്പറ്റിയും ആണവോര്‍ജം സമാധാനത്തിനും വികസനത്തിനും എന്ന പ്രഖ്യാപിത നയത്തിലുറച്ചുനിന്നുകൊണ്ട് പോയ വര്‍ഷം ഏജന്‍സി ചെയ്ത പ്രവര്‍ത്തനങ്ങളും അദ്ദേഹം യോഗത്തില്‍ വിവരിച്ചു. നേപ്പാള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ ഉറപ്പുള്ള കെട്ടിടനിര്‍മാണ രീതിയും എബോള പടര്‍ന്നുപിടിച്ച ആഫ്രിക്കന്‍ രോഗ നിര്‍ണയത്തിനുള്ള എബോള കിറ്റും ശാസ്ത്ര സാങ്കേതിക രംഗത്തെ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളും ഉദാഹരണമായി അമാനോ വ്യക്തമാക്കി.

165 അംഗ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീളുന്ന യോഗത്തില്‍ വരും വര്‍ഷത്തെ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍, പുതിയ പദ്ധതികള്‍, വാര്‍ഷിക ബജറ്റ് എന്നിവയെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പുതുതായി അംഗത്വമെടുത്ത ഗയാന, ജിബൂട്ടി, വനാട്ടു എന്നീ രാജ്യങ്ങളെ സ്വാഗതം ചെയ്ത അമാനോ പോയ വര്‍ഷം ആണവോര്‍ജ ഏജന്‍സിക്ക് പല അന്താരാഷ്ട്ര പ്രശ്നങ്ങളിലും കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞതായി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുയോഗത്തെ ഐക്യരാഷ്ട്രസഭാ അധ്യക്ഷന്‍ ബാന്‍കി മൂണ്‍ അഭിസംബോധന ചെയ്തു.

അഞ്ചു ദിവസം നീളുന്ന സമ്മേളനത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിക്കുന്നതിനു പുറമേ കൊറിയന്‍ പ്രശ്നം, മധ്യപൂര്‍വേഷ്യയിലെ ആണവപ്രശ്നം, 2015 ലെ ആണവ അവലോകന റിപ്പോര്‍ട്ട് ഹിരോഷിമ ദുരന്തം, ആണവ സുരക്ഷിതത്വ റിപ്പോര്‍ട്ട്, 2015 ലെ ആണവ വികസന റിപ്പോര്‍ട്ട്, സാങ്കേതിക സഹകരണ റിപ്പോര്‍ട്ട് 2014, ഡയറക്ടര്‍ ജനറലിന്റെ ആണവ സുരക്ഷിതത്വം ശക്തിപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനും വേണ്ടിയുള്ള റിപ്പോര്‍ട്ടും ചര്‍ച്ചചെയ്യും.

18നു സമാപിക്കുന്ന സമ്മേളനത്തില്‍ അംഗരാജ്യങ്ങളിലെ പ്രതിനിധികളും എന്‍ജിഒകളും ക്ഷണിക്കപ്പെട്ട അതിഥികളുമാണു യോഗത്തില്‍ പങ്കെടുക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.