• Logo

Allied Publications

Europe
സ്റോക്ക് ഓണ്‍ ട്രെന്റില്‍ കെസിഎ ഓണം ആഘോഷിച്ചു
Share
സ്റോക്ക് ഓണ്‍ ട്രെന്റ്: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സെപ്റ്റംബര്‍ 12നു ട്രെന്റ്ഹാം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണാഘോഷം നടത്തി.

അഞ്ഞൂറിലധികം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം രാവിലെ അത്തപൂക്കളത്തോടുകൂടി തുടങ്ങി. തുടര്‍ന്നു കുട്ടികളുടെ പെയിന്റിംഗ്, ഡ്രോയിംഗ് മത്സരങ്ങളും കായിക മത്സരങ്ങളും കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം ക്രോയിഡോണ്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോബിച്ചന്‍ കോശി അധ്യക്ഷത വഹിച്ചു. ഹിംഗ്ടണ്‍ഷെയര്‍ ഡിസ്ട്രിക്ട് കൌണ്‍സിലര്‍ ലിഡോ ജോര്‍ജ് ആശംസകള്‍ അര്‍പ്പിച്ചു. മഹാബലിയെ വരവേറ്റതോടു കൂടി കെസിഎയുടെ നേതൃത്വത്തില്‍ ബിജു മാത്യൂസും മിനി ബാബുവും ജോസ് ജോസഫും ചേര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. തുടര്‍ന്നു കേരളത്തനിമ നിറഞ്ഞ നൃത്തവിസ്മയങ്ങളും കലാപരിപാടികളും അരങ്ങേറി. കെസിഎ അക്കാഡമിയുടെ കീഴിലുള്ള ഗേള്‍സ് ഡാന്‍സ് സ്കൂള്‍ ടീച്ചര്‍ കല മനോജിന്റെ ശിക്ഷണത്തില്‍ നടന്ന കലാപരിപാടികള്‍ മികവുറ്റതായിരുന്നു. ബോയ്സ് ഡാന്‍സിന്റെ മേല്‍നോട്ടം വഹിച്ചത് ജോര്‍ജോ ബ്ളെസനും ഉത്തര നവീനും ആണ്. ക്ളാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകളും, തിരുവാതിര, കോല്‍ക്കളി, വള്ളംകളി, തുടങ്ങിയ നാടന്‍ കലാരൂപങ്ങളും ഗാനമേളയും കെസിഎ അക്കാദമിയുടെ കീഴിലുള്ള കരാട്ടെ സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച കരാട്ടെ ഡെമോണ്‍സ്ട്രേഷനും കെസിഎയുടെ ഓണാഘോഷം സ്റോക്കിനെ ഉത്സവലഹരിയിലാക്കി.

ഓണാഘോഷകമ്മിറ്റി കണ്‍വീനര്‍മാരായ കെസിഎ പ്രസിഡന്റ് സോബിച്ചന്‍ കോശിയുടെയും കെസിഎ സെക്രട്ടറി ജോസ് വര്‍ഗീസിന്റെയും പ്രോഗ്രാം കണ്‍വീനര്‍മാരായ റിന്റോ റോക്കിയുടെയും അനില്‍ പുതുശേരിയുടെയും കെസിഎ അക്കാദമി കോഓര്‍ഡിനേറ്റര്‍ ബിനോയ് ചാക്കോയുടെയും നേതൃത്വത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജീവ് കുമാര്‍, സജി മത്തായി, മിനി ബാബു, മേരി ബ്ളെസന്‍ ഡോ.ശാലനി സുമോദ്, ഷിജി ജോയ്, റോയ്, അനൂപ് പാപ്പച്ചന്‍, സുധീഷ്, ഫിലിപ്പ്, സോക്രട്ടീസ് തുടങ്ങിയവരാണ് ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​