• Logo

Allied Publications

Europe
അഭയാര്‍ഥികളെ യൂറോപ്പ് കൈയൊഴിഞ്ഞു
Share
ബ്രസല്‍സ്: അഭയാര്‍ഥികളോട് ഇതുവരെ സ്വീകരിച്ചുവന്ന ഉദാര സമീപനം യൂറോപ്പ് ഉപേക്ഷിച്ചു. അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ജര്‍മനിയുടെ തീരുമാനം മറ്റു രാജ്യങ്ങളും പിന്തുടരുന്നു.

സെര്‍ബിയില്‍നിന്ന് ഹംഗറിയിലേക്കു കടക്കാനുള്ള പോയിന്റ് ആ രാജ്യത്തെ അധികൃതര്‍ അടച്ചു. ഓസ്ട്രിയ, സ്ളോവാക്യ, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളും അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഞായറാഴ്ച മാത്രം 5809 അഭയര്‍ഥികളാണ് അതിര്‍ത്തി കടന്ന് ഹംഗറിയിലെത്തിയത്. തൊട്ടു മുന്‍ ദിവസം സ്ഥാപിക്കപ്പെട്ട 4330 എന്ന റിക്കാര്‍ഡും ഇതോടെ തകര്‍ക്കപ്പെട്ടു. ഹംഗറിയുടെ പുതിയ നയം അനുസരിച്ച്, ഇന്നു മുതല്‍ അനധികൃതമായി രാജ്യത്തെത്തുന്ന ആരെയും ജയിലില്‍ അടയ്ക്കാം.

അടുത്ത ഞായറാഴ്ചയ്ക്കു മുമ്പ് സെര്‍ബിയ വഴി മുപ്പതിനായിരം പേര്‍ കൂടി ഹംഗറിയിലെത്തും എന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികള്‍.

സ്വീഡനുമായുള്ള അതിര്‍ത്തിയില്‍ പാസ്പോര്‍ട്ട് പരിശോധന കര്‍ക്കശമാക്കാന്‍ നോര്‍വേയും തീരുമാനിച്ചു. നോര്‍വേ യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും ഷെങ്കന്‍ ഉടമ്പടിയുടെ ഭാഗമാണ്. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് പദം കൈവശം വച്ചിരിക്കുന്ന ലുക്സംബര്‍ഗും ഇതേ മാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നു വച്ചാല്‍ അഭയാര്‍ഥികള്‍ക്കു നേരേ വാതില്‍ കൊട്ടിയടയ്ക്കുക എന്നല്ല അര്‍ഥം എന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വക്താവ് സ്റെഫാന്‍ സൈഫര്‍ട്ട് പറഞ്ഞു. നിയന്ത്രണങ്ങള്‍ താത്കാലികമാണ്. അതിര്‍ത്തികള്‍ അടയ്ക്കാനല്ല ഉദ്ദേശിക്കുന്നത്. അഭയാര്‍ഥികളെ ഇനിയും ജര്‍മനി സ്വീകരിക്കും. പക്ഷേ, അത് നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമായിരിക്കുമെന്നും വക്താവ് പറഞ്ഞു.

പുതിയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയനിലെ ആഭ്യന്തര മന്ത്രിമാര്‍ അടുത്ത ആഴ്ച യോഗം ചേരുന്നുണ്ട്.എന്നാലും അഭയാര്‍ഥികളെ പൊറുപ്പിക്കുന്ന കാര്യത്തില്‍ ജര്‍മനിയൊഴികെ ഒരു രാജ്യത്തിനും വ്യക്തമായ ഒരു കാഴ്ചപ്പാടോ സുതാര്യമായ രൂപരേഖയോ ഇല്ലെന്നുള്ള കാര്യം പല രാജ്യങ്ങളും മറച്ചുവച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട