• Logo

Allied Publications

Europe
വിദ്യാഭ്യാസ യോഗ്യതയുള്ള അഭയാര്‍ഥികള്‍ക്ക് യൂറോപ്പില്‍ സുവര്‍ണാവസരം
Share
ബ്രസല്‍സ്: സംഘര്‍ഷ ബാധിതമായ വിവിധ രാജ്യങ്ങളില്‍നിന്നു വരുന്ന നിരവധി അഭയാര്‍ഥികളെ ജര്‍മനിയും ഓസ്ട്രിയയും അടക്കമുള്ള രാജ്യങ്ങള്‍ വ്യാപകമായി സ്വീകരിച്ചിരിക്കുന്നു. ഇവരെ എത്രയും വേഗം ജോലികള്‍ക്കെടുക്കണമെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെപ്പോലുള്ളവരുടെ അഭിപ്രായം. പല യൂറോപ്യന്‍ രാജ്യങ്ങളും നേരിടുന്ന കടുത്ത തൊഴിലാളി ക്ഷാമത്തിന് അഭയാര്‍ഥികളിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.

യൂറോപ്യന്‍ തൊഴില്‍ വിപണിയില്‍ മത്സരക്ഷമത ഉറപ്പാക്കാനും ഇവരുടെ സാന്നിധ്യം സഹായിക്കുമെന്നു കരുതുന്നു. ഈ സാഹചര്യത്തില്‍, മികച്ച വിദ്യാഭ്യാസ യോഗ്യതയോ തൊഴില്‍ വൈദഗ്ധ്യമോ ഉള്ള അഭയാര്‍ഥികള്‍ക്കെല്ലാം മികച്ച അവസരങ്ങളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ തുറന്നു കിടക്കുന്നത്.

അഭയാര്‍ഥികളായി വന്നവരില്‍ പതിനായിരങ്ങള്‍ മികച്ച യൂണിവേഴ്സിറ്റികളില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കിയവരോ ഉന്നത പദവികളില്‍ ജോലി ചെയ്തിരുന്നവരോ ആണെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. ഇവര്‍ക്ക് യൂറോപ്പില്‍ മോശമല്ലാത്ത ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ വലിയ ബുദ്ധിമുട്ട് വരില്ലെന്നും കരുതുന്നു.

ആഭ്യന്തര യുദ്ധം തുടങ്ങും മുമ്പ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു തുല്യമായ ജീവിത നിലവാരമുണ്ടായിരുന്ന രാജ്യമാണ് സിറിയ. അവിടെനിന്നു വരുന്നവരെ ഉള്‍ക്കൊള്ളാന്‍ യൂറോപ്യന്‍ തൊഴിലിടങ്ങള്‍ക്കും യൂറോപ്യന്‍ സമൂഹത്തിനും ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് മിക്ക രാജ്യങ്ങളും കണക്കുകൂട്ടുന്നത്. എന്നാല്‍ ജര്‍മനിപോലുള്ള രാജ്യത്ത് ജര്‍മന്‍ ഭാഷ ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടാവുമെന്ന് തീര്‍ച്ചയാണ്. പക്ഷെ രാജ്യത്ത് എത്തിച്ചേര്‍ന്ന അഭയാര്‍ഥികളിലെ മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പ്രത്യേക ഭാഷാ പരിശീലനം കൊടുക്കാന്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായതുകൊണ്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമുണ്ടായേക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.