• Logo

Allied Publications

Europe
പത്തു ലക്ഷം അഭയാര്‍ഥികള്‍ ജര്‍മനിയിലെത്തും: ഉപചാന്‍സലര്‍ ഗബ്രിയേല്‍
Share
ബര്‍ലിന്‍: ഈ വര്‍ഷം ജര്‍മനിയിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം പത്തു ലക്ഷത്തിലെത്തുമെന്ന് ഉപചാന്‍സലര്‍ സിഗ്മാര്‍ ഗബ്രിയേല്‍. എട്ടു ലക്ഷമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടല്‍.

എന്നാല്‍, ഔദ്യോഗിക വിലയിരുത്തല്‍ എട്ടു ലക്ഷം തന്നെയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഭാവിയില്‍ ഈ കണക്കില്‍ മാറ്റം വരില്ലെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ഥികള്‍ക്ക് താമസമൊരുക്കുന്നത് പഴയ ബര്‍ലിന്‍ വിമാനത്താവളത്തില്‍

ശീതയുദ്ധകാലത്ത് പശ്ചിമ ബര്‍ലിന്‍കാര്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ ഉപയോഗിച്ചു വന്ന ചരിത്രപരമായ ടെംമ്പിള്‍ഹോഫ് വിമാനത്താവളം ഇനി അഭയാര്‍ഥികള്‍ക്ക് അഭയസ്ഥാനമാകും. 80 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം 2008 ല്‍ ഈ വിമാനത്താവളം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. 1927 ല്‍ നിര്‍മിച്ച് ഈ വമാനത്താവളം 1930 ല്‍ നാസിപട്ടാളം പരിഷ്കരിച്ചിരുന്നു.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഭയാര്‍ഥികളെ ഇവിടെ എത്തിച്ചു തുടങ്ങും. എണ്ണൂറു പേരെ ഇവിടുത്തെ പഴയ ഹാംഗറുകളില്‍ താമസിപ്പിക്കാം. ആഘോഷ പരിപാടികളുടെ ഭാഗമായി ഇവിടെ സ്ഥാപിച്ച പോര്‍ട്ടബിള്‍ ടോയ്ലറ്റുകള്‍ ഇനി അഭയാര്‍ഥികളുടെ ഉപയോഗത്തിനായി വിട്ടുകൊടുത്തു. നിര്‍ദ്ദിഷ്ട കേന്ദ്രങ്ങള്‍ കിട്ടാതെ വന്നതിനാല്‍ താത്കാലിക ടെന്റുകള്‍ കെട്ടിയാണ് അഭയാര്‍ഥികളെ ബര്‍ലിനിലെ ചില സ്ഥലങ്ങളില്‍ താമസിപ്പിച്ചിരിക്കുന്നത്. കിടക്കകള്‍ക്ക് നന്നേ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ നിലത്തും മറ്റുമാണ് അഭയാര്‍ഥികള്‍ അന്തിയുറങ്ങുന്നത്.

ഡ്രെസ്ഡണില്‍ ഇസ്ലാം വിരോധ പ്രതിഷേധം; രണ്ടു പോലീസുകാര്‍ക്ക് പരിക്ക്



ഡ്രെസ്ഡണിലും, ലൈപ്സിഷിലും ഇസ്ലാം മതത്തിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. പെഗിഡയുടെ നേതൃത്വത്തിലാണ് പ്രതിഷേധപ്രകടനം നടന്നത്. ആയിരത്തിലധികം പേര്‍ പങ്കെടുത്ത പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്