• Logo

Allied Publications

Europe
എംകെസിഎയുടെ ഓണാഘോഷം പ്രൌഡോജ്വലമായി
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ പ്രൌഢ ഗംഭീരമായി. ടിബര്‍ലി മെതോഡിസ്റ് ചര്‍ച്ച് ഹാളില്‍ ശനി രാവിലെ 10 ന് അത്തപ്പൂക്കളം ഒരുക്കി ആരംഭിച്ച ആഘോഷ പരിപാടികള്‍ രാത്രി വൈകിയാണ് സമാപിച്ചത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഗെയിംമുകളും മത്സരങ്ങളും ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. കൂടാരയോഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ വാശിയേറിയ വടംവലി മത്സരം മുഖ്യാകര്‍ഷണമായി.

ഓണസദ്യയെ തുടര്‍ന്ന് പൊതുസമ്മേളനത്തിനു തുടക്കമായി. പ്രസിഡന്റ് സിറിയക് ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷ്രൂഷ്ബറി രൂപത ക്നാനായ ചാപ്ളയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ഓണ സന്ദേശം നല്‍കി. പുലികളിയും തിരുവാതിരയും ഉള്‍പ്പെടെ നാട്ടിന്‍ പുറത്തെ ഒരു ഓണാഘോഷം നവീന അവതരണ ശൈലിയില്‍ മാഞ്ചസ്ററില്‍ പുനരാവിഷ്കരിച്ചു. എംകെസിവൈഎല്‍ യൂത്ത് വിംഗിന്റെ ഡാന്‍സും മുതിര്‍ന്നവരുടെ മ്യൂസിക് ബാന്‍ഡും മികച്ച ആകര്‍ഷണങ്ങളായി.

തുടര്‍ന്നു ചേര്‍ന്ന ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സാജന്‍ ചാക്കോ (പ്രസിഡന്റ്), ജോജി ജിഷു (വൈസ് പ്രസിഡന്റ്), സിജു ചാക്കോ (സെക്രട്ടറി), സാജുമോന്‍ റോച്ചഡേയില്‍ (ജോയിന്റ് സെക്രട്ടറി), സജി നട്ട് ഫോര്‍ഡ് (ട്രഷറര്‍), സിറിയക് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി സിറിയക് ജയിംസ്, ജോസ് പടപുരയ്ക്കല്‍, കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍മാരായി ജിഷ അലക്സ്, സയിലി ജോണി, ഫ്ളിസ്റണ്‍ ഏരിയ കോഓര്‍ഡിനേറ്ററായി ചാക്കോ ലൂക്ക് എന്നിവരെയും തെരഞ്ഞെടുത്തു.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം എംകെസിഎ മുന്നോട്ട് നയിച്ച കമ്മിറ്റിക്ക് നിയുക്ത പ്രസിഡന്റ് സാജന്‍ ചാക്കോ നന്ദി പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സെക്രട്ടറി ജോസ് പടപുരയ്ക്കല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്