• Logo

Allied Publications

Europe
സന്ദര്‍ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തി സാന്ദ്രമായി
Share
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 12 നു (ശനി) ഭക്തിനിര്‍ഭരമായ പരിപാടികളോടെ സമാപിച്ചു.

രാവിലെ 10 നു തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ബര്‍മിംഗ്ഹാം അതി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സെബാസ്റ്യന്‍ നാമറ്റത്തില്‍ മുഖ്യ കാര്‍മികനായി. ഹെക്സം ആന്‍ഡ് ന്യൂ കാസില്‍ രൂപത ബിഷപ് സീമസ് കന്നിംഗ് ഹാം തിരുനാള്‍ സന്ദേശം നല്‍കിയ കുര്‍ബാനയില്‍ രൂപതയിലെ വൈദികര്‍ സഹാകാര്‍മികരായി.

ഉച്ചകഴിഞ്ഞ് സെന്റ് ഐടന്‍സ് സ്കൂള്‍ ഹാളില്‍ നടന്ന സാംസ്കാരിക സമ്മേളനം ഫാ. തോമസ് പാറടിയില്‍ എംഎസ്ടി ഉദ്ഘാടനം ചെയ്തു. സന്ദര്‍ലാര്‍ഡ് മേയര്‍ മുഖ്യാതിഥിയായിരുന്നു. നോര്‍ത്ത് ഈസ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേര്‍ന്ന സായാഹ്നത്തില്‍ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാ,സാംസ്കാരിക പരിപാടികളാല്‍ സമ്പന്നമായി. ലെസ്റര്‍ മേലഡീസിന്റെ ഗാനമേള, മലയാളി കാത്തലിക് കമ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവ കണ്ണിനും കാതിനും ഇമ്പമായി. മുതിര്‍ന്നവരും കുട്ടികളുമടങ്ങിയ എഴുപതോളം അംഗങ്ങള്‍ അവതരിപ്പിച്ച അവതരണ നൃത്തം ബൈബിളിലെ ഹൃദയസ്പര്ശിയായ ഭാഗങ്ങള്‍ ഇഴ ചേര്‍ന്നതായിരുന്നു.

ഹെക്സം ആന്‍ഡ് ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പാരിഷ് കമ്മിറ്റിയും തോമസ് പാലക്കല്‍, സുനില്‍ ചാലുത്തറ, സന്തോഷ് തോമസ്, പ്രദീപ് തങ്കച്ചന്‍ തുടങ്ങിയവര്‍ പ്രസുദേന്തിമാരും കമ്യൂണിറ്റി അംഗങ്ങളും അടങ്ങിയ വിപുലമായ തിരുനാള്‍ കമ്മിറ്റിയാണ് തിരുനാളിനെ ചരിത്രസംഭവമാക്കിയത്. ചെഫ് റോബിന്റെ നേതൃത്വത്തില്‍ തയാറാക്കിയ സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​