• Logo

Allied Publications

Europe
അഭയാര്‍ഥികള്‍ക്ക് ഇനി ഇടമില്ല; ജര്‍മനി അതിര്‍ത്തി നിയന്ത്രണം പുനഃസ്ഥാപിക്കുന്നു
Share
ബര്‍ലിന്‍: അനിയന്ത്രിതമായ അഭയാര്‍ഥിപ്രവാഹം തടയാന്‍ ജര്‍മനി ഓസ്ട്രിയയുമായുള്ള അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഏതു രാജ്യത്തു താമസിക്കണമെന്നു തീരുമാനിക്കാന്‍ അഭയാര്‍ഥികള്‍ക്ക് അനുമതിയില്ലെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യറുടെ വിശദീകരണം. യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജര്‍മനിക്കും ഓസ്ട്രിയയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ശനിയാഴ്ച പതിമൂവായിരം അഭയാര്‍ഥികള്‍ കൂടിയാണ് മ്യൂണിക്കില്‍ വന്നിറങ്ങിയത്. ഇനി കൂടുതലാളുകളെ സ്വീകരിക്കാനുള്ള ശേഷി രാജ്യത്തിനില്ലെന്ന് വൈസ് ചാന്‍സലര്‍ സിഗ്മിര്‍ ഗബ്രിയേല്‍ പറഞ്ഞു.

ഈ വര്‍ഷം എട്ടു ലക്ഷം അഭയാര്‍ഥികള്‍ ജര്‍മനിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, ജര്‍മനി അതിര്‍ത്തി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു ഷെങ്കന്‍ ഉടമ്പടിയുടെ ലംഘനമാണെന്ന വിമര്‍ശനങ്ങളും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ ഷെങ്കന്‍ വീസയുടെ മറവില്‍ ആരേയും അഭയാര്‍ഥികളായി സ്വീകരിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ ഷെങ്കന്‍ ഉടമ്പടിയുടെ ലംഘനമാണെന്നും ജര്‍മനി മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

എന്നാല്‍, ഇനി കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ജര്‍മനിയില്‍ ഇല്ലെന്നാണ് ഗതാഗത മന്ത്രി അലക്സാന്‍ഡര്‍ ഡോബ്രിന്റും പറയുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട