• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൌണ്‍സില്‍ തിരുവോണ സൌഹൃദ കുടുംബകൂട്ടായ്മ സംഘടിപ്പിച്ചു
Share
കൊളോണ്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ജര്‍മന്‍ പ്രൊവിന്‍സ് തിരുവോണ സൌഹൃദ കുടുംബകൂട്ടായ്മ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 12നു (ശനി) വൈകുന്നേരം അഞ്ചിനു കൊളോണ്‍ റോസ്റാത്തിലുള്ള സെന്റ് നിക്കോളാസ് ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്ന തിരുവോണ കുടുംബ കൂട്ടായ്മയില്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികള്‍ പങ്കെടുത്തു.

ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് അംഗമായിരുന്ന സണ്ണി തടത്തിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചും വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്ഥാപക നേതാവായിരുന്ന സെബാസ്റ്യന്‍ ചക്കുപുരയ്ക്കലിന്റെ അഞ്ചാമത് ചരമവാര്‍ഷികത്തില്‍ മൌന പ്രാര്‍ഥന നടത്തിയുമാണ് തിരുവോണാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. ഡബ്ള്യുഎംസി യൂറോപ്പ് റീജണ്‍ പ്രസിഡന്റ് മാത്യു ജയ്ക്കബ്, ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, പ്രസിഡന്റ് ജോളി എം. പടയാട്ടില്‍, ജനറല്‍ സെക്രട്ടറി ജോബു കൊല്ലമന, ആര്‍ട്സ് സെക്രട്ടറി ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. രശ്മി ചീഫ് എഡിറ്റര്‍ തോമസ് ചക്യാത്തു, മാത്യു ജയ്ക്കബ്, ഗ്രിഗറി മേടയില്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മഹാബലിയായി ട്രഷറര്‍ ജോസുകുട്ടി കളത്തില്‍പറമ്പില്‍ വേഷമിട്ടു. ജോണ്‍ പുത്തന്‍വീട്ടില്‍ ചെണ്ടമേളത്തിനു നേതൃത്വം നല്‍കി. ജയിംസ് പാത്തിക്കല്‍, സെബാസ്റ്യന്‍ കരിമ്പില്‍, തോമസ് ചക്യത്ത്, മാത്യു തൈപ്പറമ്പില്‍ എന്നിവര്‍ ഗാനങ്ങളും ചിനു പടയാട്ടില്‍, ബ്രിഗീറ്റു കളപ്പുരയ്ക്കല്‍, ലിസമ്മ ഇളമ്പാശേരി, ത്രേസ്യാക്കുട്ടി, ജോസുകുട്ടി കളത്തിപ്പറമ്പില്‍, സിസിലിയാമ്മ, മാത്യു തൈപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഓണപ്പാട്ടുകള്‍ അവതരിപ്പിച്ചു. രാജലക്ഷ്മിയും സോമരാജ് പിള്ളയും ചേര്‍ന്ന് പൂക്കളം ഒരുക്കി. ജോബു കൊല്ലമന നന്ദി പറഞ്ഞു. ജോസഫ് കളപ്പുരയ്ക്കല്‍ പരിപാടികള്‍ മോഡറേറ്റു ചെയ്തു. തുടര്‍ന്നു വാഴയിലയില്‍ വിളമ്പിയ ഓണസദ്യ ഏവരും ആസ്വദിച്ചു.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.