• Logo

Allied Publications

Europe
സ്വാന്‍സി മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Share
സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി. സെപ്റ്റംബര്‍ അഞ്ചിനു സ്വാന്‍സിയിലെ പോണ്ടിലിവ് വില്ലേജ് ഹാളില്‍ രാവിലെ ഒമ്പതിനു പൂക്കള മത്സരത്തോടെ ഓണാഘോഷത്തിനു തുടക്കം കുറിച്ചു.

പൂക്കള മത്സരത്തിനുശേഷം പൊതുസമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് ജിജി ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. യുക്മ നാഷണല്‍ ജോ. സെക്രട്ടറി ബിജു തോമസ് പന്നിവേലില്‍ ഭദ്രദീപം തെളിച്ച് ഓണഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജു മാത്യു സ്വാഗതം പറഞ്ഞ യുക്മ റീജണല്‍ പ്രസിഡന്റ് ജോജി ജോസ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അസോസിയേഷന്‍ രക്ഷാധികാരി പീറ്റര്‍ ബാരന്‍, ഡാന്‍സ് ടീച്ചര്‍ മെഗാന്‍ ലോയ്ഡ്, മഹാബലിയുടെ വേഷം ഭംഗിയാക്കിയ മാത്യു ബിജു തുടങ്ങിയവരും മറ്റു ഭാരവാഹികളും ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു. അസോസിയേഷന്‍ ജോ. സെക്രട്ടറി പ്രിമ ബിനു നന്ദി പറഞ്ഞു.

തുടര്‍ന്നു വിവിധ കലാപരിപാടികള്‍ക്കു തുടക്കമായി. അസോസിയേഷനിലെ കുട്ടികള്‍ അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സ്, തിരുവാതിര, ക്ളാസിക്കല്‍ ഡാന്‍സുകള്‍, സിനിമാറ്റിക് ഡാന്‍സുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി പ്രോഗ്രാമുകള്‍ വേദി കീഴടക്കി. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. ആവേശകരമായ വടംവലി മത്സരത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി മത്സരം നടന്നു. മത്സര വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനങ്ങളും നല്‍കി.

ആഘോഷപരിപാടികള്‍ വന്‍വിജയമാക്കാന്‍ സഹായിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ടോമി ജോര്‍ജ്

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.