• Logo

Allied Publications

Europe
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒക്ടോബര്‍ മൂന്നിനു യുകെയില്‍
Share
ലണ്ടന്‍. യുകെയിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായ ഒക്ടോബര്‍ മൂന്നിന്, പ്രസ്റ്റനില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും നാമധേയത്തില്‍ സ്ഥാപിതമായ ദേവാലയങ്ങളുടെ സമര്‍പ്പണത്തിനായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുകെയില്‍ എത്തുന്നു. തദവസരത്തില്‍ പുതുതായി ആരംഭിക്കുന്ന കര്‍മലീത്ത സന്യാസിനിസമൂഹത്തിന്റെ പ്രവര്‍ത്തനോദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

പ്രസ്റ്റനിലെ വിശുദ്ധ ഇഗ്നേഷ്യസ് ദേവാലയത്തില്‍ രാവിലെ 8.45നാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. 9.15നു പ്രാരംഭ പ്രദക്ഷിണവും തുടര്‍ന്ന് ദേവാലയങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥനയും നടക്കും.

മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കുന്ന കൃതജ്ഞതാബലിയില്‍ യുകെയിലെ മുഴുവന്‍ സീറോ മലബാര്‍ വൈദികരും വിശ്വാസി സമൂഹവും പങ്കുചേരും. ലങ്കാസ്റര്‍ രൂപതാധ്യക്ഷന്‍ മൈക്കിള്‍ കാംപെല്‍, സീറോ മലബാര്‍ സഭ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാനും സഭയോടോന്നു ചേര്‍ന്ന്, ദൈവം നല്‍കിയ സമൃദ്ധമായ അനുഗ്രഹങ്ങള്‍ക്കു നന്ദി അര്‍പ്പിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടി, ഫാ. മാത്യു ചൂരപൊയ്കയില്‍, ഫാ. ആന്റണി ചുണ്െടലിക്കാട്ട്, സ്വാഗത സംഗം കണ്‍വീനര്‍ തോമസ് ജയിംസ്, ജനറല്‍ കണ്‍വീനര്‍ മാത്യു തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ