• Logo

Allied Publications

Europe
അഭയാര്‍ഥികളെ എത്രയും വേഗം ജോലിക്കെടുക്കണം: മെര്‍ക്കല്‍
Share
ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നിന്നു കുടിയേറ്റക്കാരായി എത്തിയവരില്‍ യോഗ്യതയുള്ളവരെ എത്രയും വേഗം വിവിധ ജോലികളില്‍ പ്രവേശിപ്പിക്കണമെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഇവരെ വേഗത്തില്‍ ജര്‍മന്‍സമൂഹവുമായി ഇണക്കിച്ചേര്‍ക്കാന്‍ ഏറ്റവും യോജിച്ച മാര്‍ഗം ഇതാണെന്നും മെര്‍ക്കല്‍.

വ്യാഴാഴ്ച ബര്‍ലിനിലെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച ചാന്‍സലര്‍ മെര്‍ക്കല്‍ അവര്‍ക്കൊപ്പംനിന്നു സെല്‍ഫിയെടുക്കാനും സൌഹൃദം പങ്കുവയ്ക്കാനും സമയംകണ്ടെത്തി.

അവരുടെ ദുഃഖങ്ങള്‍ നേരിട്ടറിഞ്ഞു മനസിലാക്കിയ ശേഷമാണു ജോലിയില്‍ പ്രവേശിപ്പിക്കണമെന്നു ജര്‍മനിയിലെ തൊഴിലുടമകളോട് അഭ്യര്‍ഥിച്ചത്. ഇതുകൂടാതെ ബര്‍ലിനിലെ ഫെഡറല്‍ മൈഗ്രേഷന്‍ ആന്‍ഡ് റഫ്യൂജീസ് ഓഫീസ് (എലറലൃമഹ ഛളളശരല ളീൃ ങശഴൃമശീിേ മിറ ഞലളൌഴലല (ആഅങഎ) സന്ദര്‍ശിച്ച മെര്‍ക്കല്‍ അവിടുത്തെ അധികാരികളെയും ഇക്കാര്യം ഓര്‍മപ്പെടുത്തി. ദിവസേന രണ്ടായിരത്തോളം അഭയാര്‍ഥികളാണു ബര്‍ലിനില്‍ മാത്രമായി എത്തുന്നത്.

എന്നാല്‍, തൊഴില്‍മന്ത്രി ആന്ത്രയാ നാലെസ് മെര്‍ക്കലിനോട് യോജിപ്പ് പ്രകടിപ്പിച്ചു. ആകെ അഭയാര്‍ഥികളില്‍ പത്തിലൊന്നു പേര്‍ക്കും ഉടനടി ജോലി കൊടുക്കാന്‍ സാധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 2016ല്‍ 1.1 ബില്യന്‍ തുകയാണു തൊഴിര്‍ സംയോജനത്തിനുവേണ്ടി വകകൊള്ളിച്ചിരിക്കുന്നതെന്നു നാലെസ് പറഞ്ഞു.

വന്‍തോതിലുള്ള അഭയാര്‍ഥിപ്രവാഹം ജര്‍മനിയുടെ സാമ്പത്തിക, സാമൂഹിക, ജനസംഖ്യാ രംഗങ്ങളില്‍ ഗുണപരമായ നിരവധി മാറ്റങ്ങള്‍ വരുത്തുമെന്നാണു വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യത്തെ തൊഴില്‍ വിപണി നേരിടുന്ന കടുത്ത തൊഴിലാളിക്ഷാമത്തിന് ഇതോടെ പരിഹാരമാകുമെന്നും കരുതുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ