• Logo

Allied Publications

Europe
അഭയാര്‍ഥി പ്രശ്നം ക്രിയാത്മകമായി നേരിടും: മെര്‍ക്കല്‍
Share
ബര്‍ലിന്‍: അഭയാര്‍ഥി പ്രശ്നം നേരിടാന്‍ മാത്രമല്ല മറികടക്കാനും ജര്‍മനിക്കു സാധിക്കുമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഇരുകൂട്ടര്‍ക്കും ഗുണകരമായ, ക്രിയാത്മകമായ പരിഹാരമാര്‍ഗങ്ങളാണു തേടുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുന്നതിന്റെ തുടക്കം മാത്രമാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍, ഏതു വലിയ വെല്ലുവിളിയില്‍നിന്നും നേട്ടമുണ്ടാക്കാന്‍ ജര്‍മനിക്കു സാധിക്കും. 1960കളില്‍ തുര്‍ക്കിയില്‍നിന്നു തൊഴിലാളികളെ ക്ഷണിച്ചു വരുത്തിയ ചരിത്രത്തില്‍നിന്നു പാഠം ഉള്‍ക്കൊള്ളണമെന്നും അവര്‍ ഓര്‍മിപ്പിച്ചു.

ആറു ബില്യന്‍ യൂറോയുടെ ബജറ്റാണ് അഭയാര്‍ഥി പ്രശ്നം നേരിടാന്‍ ജര്‍മന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചത്. എന്നാല്‍, ഈ തുക മതിയാകില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ഇതിനിടെ, അഭയാര്‍ഥിപ്രവാഹം നിയന്ത്രണാതീതമായ സാഹര്യത്തില്‍ ജര്‍മനിയുമായുള്ള റെയില്‍ ബന്ധം ഡെന്‍മാര്‍ക്ക് വിച്ഛേദിച്ചിരിക്കുകയാണ്. ജര്‍മനിയിലേക്കു പോകാന്‍ പലരും ഡെന്‍മാര്‍ക്ക് വഴിയാണ് എത്തുന്നത്. ഇവരെ രജിസ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഡാനിഷ് അധികൃതര്‍ക്കു സാധിക്കുന്നില്ല.

അതേസമയം, സ്വീഡന്‍ അഭയാര്‍ഥികളോടുള്ള ഉദാര സമീപനം തുടരുകയാണ്. അഭയാര്‍ഥികളുടെ കുട്ടികളുടെ സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി സ്വീഡിഷ് രാജ്ഞി സില്‍വിയ കഴിഞ്ഞ ദിവസം ബവേറിയന്‍ പട്ടണങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്