• Logo

Allied Publications

Europe
ഓസ്ട്രിയയിലെ ക്രൈസ്തവസമൂഹം അഭയാര്‍ഥികള്‍ക്കായി ദേവാലയങ്ങള്‍ തുറന്നു കൊടുക്കുന്നു
Share
വിയന്ന: വിയന്ന അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ബോണിന്റെ നിര്‍ദേശം വന്നതിനെത്തുടര്‍ന്ന് ആളില്ലാതെ രാജ്യത്ത് നിലനില്‍ക്കുന്ന ദേവാലയ സ്ഥലങ്ങള്‍ അഭയാര്‍ഥികള്‍ക്കായി തുറന്നു കൊടുക്കുന്നു. പല ദേവാലയങ്ങളിലും അഭയാര്‍ഥികള്‍ക്കു താമസിക്കാനായി അറ്റകുറ്റപ്പണികള്‍ നടത്തുകയാണ്. അഭയാര്‍ഥികള്‍ വന്ന സമയം മുതല്‍ സഭാ നേതൃത്വം ദൌത്യനിര്‍വഹണത്തില്‍ എര്‍പ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ അഭയാര്‍ഥി കുടുംബങ്ങളെ സ്വീകരിക്കണമെന്നു യുറോപ്യന്‍ സമൂഹത്തോട് അഭ്യര്‍ഥിച്ചതിനു തൊട്ടുപിന്നാലെയാണു വിയന്ന അതിരൂപത വിഷയത്തില്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനം തുടങ്ങുന്നത്.

ഇതിനോടകംതന്നെ ആയിരകണക്കിന് ആളുകളെ ദേവാലയങ്ങളിലും പരിസരത്തും പാര്‍പ്പിക്കാന്‍ സഭ നടപടികള്‍ വേഗത്തിലാക്കിയതായി അതിരൂപത വക്താവ് മൈക്കില്‍ പ്രൂലര്‍ മാധ്യമങ്ങളോട് പറഞ്ഞു. സഭയുടെ ഔദ്യോഗിക സോഷ്യല്‍ സര്‍വീസ് ഏജന്‍സിയായ കാരിത്താസാണ് അഭയാര്‍ഥികള്‍ക്കുവേണ്ട സഹായങ്ങള്‍ ഒരുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഇതിനായി ഓസ്ട്രിയ സര്‍ക്കാരിന്റെയും നിരവധി വ്യക്തികളുടെയും സംഘടനകളുടെയും സഹായം കാരിത്താസിനു ലഭിക്കുന്നുണ്ട്.

650 ഇടവകകളാണ് ഓസ്ട്രിയയില്‍ ഉള്ളത്. അധിക ടോയ്ലെറ്റ്, ബാത്ത് റൂം സംവിധാനം എന്നിവ ഈ മാസം അവസാനത്തോടുകൂടി പൂര്‍ത്തിയാകും. നഗരത്തിലെ പ്രധാന ദേവാലയമായ സെന്റ് സ്റീഫന്‍സ് കത്തീഡ്രലിനു സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലും പത്തോളം പേരെ പാര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.

പാവപ്പെട്ട കുടുംബങ്ങളോട് കൂടുതല്‍ ഉദാരതയുള്ളവരും അവരോടു അടുത്തുനില്‍ക്കാന്‍ സഭയോടു നിരന്തരം ആഹ്വാനം ചെയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ യുറോപ്പിലെ എല്ലാ ദേവാലയങ്ങളും സന്യസ്ത സ്ഥാപനങ്ങളും ഒരു കുടുംബത്തെയെങ്കിലും സഹായിക്കണമെന്നു ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.