• Logo

Allied Publications

Europe
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Share
സാല്‍ഫോര്‍ഡ്: സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (എസ്എംഎ) ഓണം ആഘോഷിച്ചു. സെന്റ് ജയിംസ് ഹാളില്‍ രാവിലെ 10നു യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജിജി ഏബ്രഹാം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കിഡ്നി ദാനം നല്‍കിയ ഫ്രാന്‍സിസ് കവളക്കാട്ടിലിനെ ജിജി ഏബ്രഹാം പൊന്നാട അണിയിച്ചാദരിച്ചു. തുടര്‍ന്നു മാവേലിക്കു സ്വീകരണം നല്‍കി. അസോസിയേഷന്‍ പുറത്തിറക്കിയ ഡയറക്ടറിയുടെ പ്രകാശനവും ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷ ഹാളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള പുരസ്കാരവിതരണവും ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഓണസദ്യ വിളമ്പി.

ഓണാഘോഷങ്ങളോടനുബന്ധിച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാമത്സരങ്ങളും തിരുവാതിരയും മാര്‍ഗംകളിയും ഉള്‍പ്പെടെയുള്ള നാടന്‍ കലാരൂപങ്ങളും വേദിയില്‍ അരങ്ങേറി. സാല്‍ഫോര്‍ഡിലെ മികച്ച മലയാളി കുടുംബത്തെ കണ്െടത്താനായി നടത്തിയ മത്സരത്തില്‍ ഷെറിന്‍സ്മിത ദമ്പതികള്‍ വിജയികളായി. സ്പോര്‍ട്സ് ഡേയിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

തുടര്‍ന്നു നടന്ന ജനറല്‍ ബോഡിയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഏബ്രഹാം ജോസഫ് (പ്രസിഡന്റ്), ലൈസ രാജു (വൈസ് പ്രസിഡന്റ്), സോണ സ്കറിയ (സെക്രട്ടറി), ബിനോയി മാത്യു (ട്രഷറര്‍), സ്മിത ഷെറിന്‍ (ജോ. സെക്രട്ടറി) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സെക്രട്ടറി ബിജു കരോടന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്