• Logo

Allied Publications

Europe
യാക്കോബായ സുറിയാനി സഭയുടെ ഏഴാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായി
Share
സ്കോട്ട്ലാന്‍ഡിലെ, അബര്‍ദീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ആഥിധേയത്തില്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ നഗറില്‍ (ഠവല ങമരസശല അരമറമ്യാ, ടഹൌഴ ഞീമറ, ടീിലവമ്ലി, അയലൃറലലി, അആ39 3ഉഎ) സെപ്റ്റംബര്‍ 12, 13 (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്ന യാക്കോബായ സുറിയാനി സഭയുടെ യുകെ റീജണിന്റെ ഏഴാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോണ്‍ഫറണ്‍സിന്റെ പ്രമോ പ്രകാശനം ചെയ്തു.

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമ മേലധ്യക്ഷന്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവയുടെയും കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടേയും ആശീര്‍വാദത്തോടുകൂടി സഭയുടെ യുകെ റീജണ്‍ സ്ഥാപിതമായതുമുതല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കുടുംബസംഗമം ഈവര്‍ഷം യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ ഫീലക്സീനോസിന്റെ അധ്യക്ഷതയില്‍ നടക്കും. കോണ്‍ഫറണ്‍സിന്റെ നടത്തിപ്പിനായി ഇടവക വികാരി ഫാ. ഡോ. ബിജി ചിറത്തിലാട്ട് ജനറല്‍ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ശനിയാഴ്ച രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറണ്‍സില്‍ സഖറിയാസ് മോര്‍ ഫീലക്സിനോസ് വിഷയാവതരണം നടത്തും. റവ. ഡോ. തോമസ് ജേക്കബും (ജര്‍മനി) ഫാ. മാണി രാജനും ചേര്‍ന്നു ക്ളാസുകള്‍ക്കു നേതൃത്വം നല്‍കും. തുടര്‍ന്നു വിവിധ പരിപാടികളും അരങ്ങേറും.

ഞായറാഴ്ച രാവിലെ പ്രഭാതപ്രാര്‍ഥനയും തുടര്‍ന്നു സഖറിയാസ് മോര്‍ ഫീലക്സീനോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും സമാപനസമ്മേളനവും നടക്കും.

യുകെ റീജണിലെ എല്ലാ വൈദികരും ഡീക്കന്മാരും കൌണ്‍സില്‍ അംഗങ്ങളും ഇടവകാംഗങ്ങളും ഒന്നിക്കുന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ യുകെയിലുള്ള എല്ലാ സഭാ അംഗങ്ങളെയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട