വിയന്ന: വിയന്ന മലയാളി അസോസിയേഷന് ഓണാഘോഷവും ഇന്ത്യന്‍ സ്വാതന്ത്യ്രദിനവും സംയുക്തമായി ആഘോഷിച്ചു.
അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച കലാസന്ധ്യയില്‍ പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര സ്വാഗതം ആശംസിച്ചു. വിയന്നയിലെ എല്ലാ മലയാളികളെയും അവരുടെ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ മനസാണു വിയന്ന മലയാളി അസോസിയേഷന് ഉള്ളതെന്ന്, അധ്യക്ഷപ്രസംഗത്തില്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ദീപക് ഓജ അഭിപ്രായപ്പെട്ടു. അസിസ്റന്റ്റ് ജില്ലാ ഭരണാധികാരി വാള്ത്രോട് കാര്ണാര് ക്രെംസ് മുഖ്യ സന്ദേശം നല്കി. പവന്‍കുമാര്‍ ബന്ധെ സമ്മാനദാനം നിര്‍വഹിച്ചു.
വിഎംഎ ട്രസ്റ് നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാ വര്‍ഷവും തുട രുമെന്നും ആറു മാസംകൊണ്ട് ഭവനനിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ സാമ്പത്തികമായി സഹായിച്ച വിയന്ന മലയാളികളെ നന്ദിയോടെ സ്മരിക്കുന്നുവെന്നും വരുംവര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ നക്കല്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര ഓര്‍മിപ്പിച്ചു.
മേരി ജോണ്‍ തന്നെ കോറിയോഗ്രാഫി നിര്‍വഹിച്ച 30 നും 50നും ഇടയില്‍ പ്രായമുള്ള അമ്മമാരുടെ കാണാക്കൊമ്പിലെ എന്ന കലാരൂപം, ഏഴു നര്‍ത്തകി മാരെ അണിനിരത്തിയ മോഹിനിയാട്ടം, വ്യത്യസ്ത പ്രായത്തിലുള്ള 50 ലധി
കം കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവാസി മലയാളി സംഘടനകളുടെ ആഘോഷങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെയുള്ള കൌതുകങ്ങള്‍ വിവരിക്കുന്ന സ്കിറ്റ് (കഥ മിഥുന് ബോബന്), മൂന്ന് ക്ളാസിക്കല്‍ നൃത്തങ്ങളെ കോര്‍ത്തിണക്കിയ ഫ്യൂഷന്‍ (ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി). ലെറ്റ്സി വട്ടനിരപ്പേല്‍ സംവിധാനം ചെയ്ത, സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച നൃത്തം, നിശബ്ദത വെടിയൂ, 2നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നൃത്തം, മൈലാഞ്ചി മൊഞ്ചുള്ള വിട് എന്ന ഒപ്പന, ആതിരയും കെവിന് തളിയത്തും കോറിയോഗ്രാഫി നിര്‍വഹിച്ച മലയാളം ഇംഗ്ളീഷ് നൃത്തം, രമ്യാ വെളിയത്ത് കോറിയോഗ്രാഫി നിര്‍വഹിച്ച ബോളിവുഡ് റോയല്‍സ് നൃത്തം, വിന്‍സന്റ് പയ്യപ്പള്ളി, ജോബി മുരിക്കനാനിക്കല്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ പഴയതും പുതിയതുമായ അനശ്വര പ്രണയഗീതങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മേഡ്ലി.
ബെനോം തട്ടില്‍, ലെറ്റ്സി വട്ടനിരപ്പേല്‍ എന്നിവരുടെ സംവിധാനത്തില്‍, യുവ നര്‍ത്തകരും നര്‍ത്തകിമാരും ചേര്‍ന്നൊരുക്കിയ ഗാന്ധി ബീറ്റ്സ്, സോണിയ കുരുവിള, ആതിര തളിയത്ത് ഒരുക്കിയ, ഇംഗ്ളീഷ് മേഡ്ലി (ഇംഗ്ളീഷ് ഗാനങ്ങള്‍), സൌമ്യ വെളിയത്തിന്റെ കൊലുസ് തെന്നി, എന്നീ കലാരൂപങ്ങള്‍, സാംസ്കാരിക സന്ധ്യയില്‍ ഒന്നിനു പിറകെ ഒന്നായി മലയാളികള്‍ ആസ്വദിച്ചു. നായനാ ഗ്രിഗറി, ക്രിസ്റി റാഫേല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
സാംസ്കാരിക സന്ധ്യയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്ക്കും കൂടാതെസന്ദേശങ്ങള് അയച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, വിദേശകാര്യ മന്ത്രി സെബാസ്റ്യന്‍ കുര്‍സ്, സംസ്ഥാന മുഖ്യ മന്ത്രി മിഖായേല്‍ ഹോയ്പ്പല് എന്നിവര്‍ക്കും കലാ വിഭാഗം കണ്‍വീനര്‍ ബാബു തട്ടില്‍ നടക്കിലാന്‍, പ്രസിഡന്റ് മാത്യൂസ് കിഴക്കേക്കര, സെക്രട്ടറി ബീന തുപ്പത്തി എന്നിവര്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍
|