• Logo

Allied Publications

Europe
കൈരളി നികേതന്‍ സ്കൂള്‍ സെപ്റ്റംബര്‍ 12നു തുറക്കും; ഹിന്ദി പുതിയ പഠന വിഷയം
Share
വിയന്ന: പുതിയ ലോകം സ്വപ്നം കണ്ട് ഓസ്ട്രിയയിലെ കുട്ടികള്‍ ഈ ആഴ്ച പുതിയ അധ്യയന വര്‍ഷത്തിന്റെ പടികള്‍ കയറുകയാണ്, ഒപ്പം വിയന്നയിലെ മലയാളി കുരുന്നുകളുടെ പാഠശാലയായ കൈരളി നികേതനും.

സെപ്റ്റംബര്‍ 12നു ക്ളാസുകള്‍ ഔപചാരികമായി ആരംഭിക്കും. സ്കൂളില്‍ ഈ വര്‍ഷം മുതല്‍ ഹിന്ദി ക്ളാസുകള്‍ കൂടി ആരംഭിക്കും. ഹിന്ദി കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം അറിയിച്ചു കുട്ടികള്‍ എത്തിയതിനെ തുടര്‍ന്ന്, വിഷയം പരിഗണിച്ച ഐസിസി, ഭാരതിയ വംശജരെന്ന നിലയില്‍ ഹിന്ദി ഉപകാരപ്രദമാണെന്ന് കണ്ട് കൈരളി നികേതനിലെ പാഠ്യ വിഷയമാക്കുകയായിരുന്നുവെന്ന് സ്കൂള്‍ ഡയറക്ടര്‍ ജോഷിമോന്‍ എറണാകേരില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്കായി കാലിഗ്രഫി (എഴുത്തുകല) ക്ളാസുകള്‍ തുടങ്ങിയിരുന്നു.

മികച്ച അധ്യാപകരും കുറഞ്ഞ ഫീസും വേറിട്ട പ്രവര്‍ത്തന ശൈലിയുമായി പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ ഈ വര്‍ഷം മുതല്‍ ക്ളാസുകളുടെ സമയക്രമത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ വൈകുന്നേരം ആറു വരെ സ്കൂള്‍ തുറന്നുപ്രവര്‍ത്തിക്കും. ഹിന്ദി ക്ളാസുകള്‍ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രണ്ടു വരെയും മലയാളം ക്ളാസുകള്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെ സാധാരണ പോലെ തുടരും. ഹിന്ദി അധ്യാപികയായി ഫിലോമിന നിലവൂരിനെയും മോഡേണ്‍ ഡാന്‍സിനുവേണ്ടി നമിത കൂട്ടുംമ്മേലിനെയും നിയമിച്ചു.

വിയന്നയിലെ നിയമസഭാ മന്ദിരത്തോടു ചേര്‍ന്നുള്ള എബെന്‍ഡോര്‍ഫര്‍ സ്ട്രാസെ 8ലാണ് ക്ളാസുകള്‍. മലയാളം, ഹിന്ദി ക്ളാസുകള്‍ക്കു പുറമേ, ചിത്ര രചന, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ ശനിയാഴ്ചയും ക്ളാസുകള്‍ ഉണ്ടാകും.

സ്കൂളില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 12നു മുമ്പായി പൂരിപ്പിച്ച അപേക്ഷ ഫോറം സ്കൂള്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയോ, അന്നേദിവസം പൂരിപ്പിച്ച അപേക്ഷയുമായി നേരിട്ട് സ്കൂളില്‍ വന്നു കുട്ടികളെ ചേര്‍ക്കുകയോ ചെയ്യണമെന്നു അറിയിച്ചിട്ടുണ്ട്.

ഐസിസി വിയന്നയുടെ വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോറവും സ്കൂള്‍ കലണ്ടറും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക്: സ്കൂള്‍ കണ്‍വീനര്‍ ജോഷിമോന്‍ എറണാകേരിലിനെ സമീപിക്കുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ