• Logo

Allied Publications

Europe
സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
Share
സ്വാന്‍സി: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താമത് വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ് 30നു (ഞായര്‍) പോണ്ടിലീവ് വില്ലേജ് ഹാളില്‍ നടന്നു.

ഉച്ചകഴിഞ്ഞ് മൂന്നിന് അത്തപ്പൂക്കളമിട്ടുകൊണ്ട് ആഘോഷ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്നു മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ മത്സരങ്ങള്‍ നടന്നു. വടം വലി മത്സരത്തില്‍ ബിജു തോമസ് നേതൃത്വം കൊടുത്ത ടീം ജേതാക്കളായി. ഫൈനലില്‍ ഹോര്‍മിസ് ജോണി നേതൃത്വം നല്‍കിയ ടീമിനെയാണ് പരാജയപ്പെടുത്തിയത്. വനിതാ വിഭാഗത്തില്‍ ജൂലി നേതൃത്വം കൊടുത്ത ടീം വിജയികളായി. തുടര്‍ന്നു ഓണസദ്യ നടന്നു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സിറിയക് പി. ജോര്‍ജ് സ്വാഗതം ആശംസിച്ചു. തുടര്‍ന്നു മാവേലി മന്നനു വരവേല്‍പ്പു നല്‍കി. അസോസിയേഷന്റെ പത്താമത് വാര്‍ഷികവും ഓണാഘോഷവും പ്രസിഡന്റ് സ്റീഫന്‍ ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും ഗ്രേസ് മെലഡീസ് മ്യൂസിക് ബാന്‍ഡും സംയുക്തമായി സംഘടിപ്പിച്ച നിറസന്ധ്യ അരങ്ങേറി. തുടര്‍ന്നു മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.

പ്രസിഡന്റ് സ്റീഫന്‍ ഉലഹന്നാന്‍, ജനറല്‍ സെക്രട്ടറി സിറിയക് പി. ജോര്‍ജ്, ട്രഷറര്‍ സജി സ്കറിയ, ജോ. സെക്രട്ടറി ബിജു തോമസ്, സ്പോര്‍ട്സ് സെക്രട്ടറി ഡെസ്റിന്‍ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പോളി പുതുശേരി, ജസ്റിന്‍ യോഹന്നാന്‍, ജോണി വിതയത്തില്‍, ടെന്‍സണ്‍ പീറ്റര്‍, റെജി ജോസഫ് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​