• Logo

Allied Publications

Europe
ഫാ. ഷാജി തുമ്പേ ചിറയില്‍ മരിയന്‍ ധ്യാന ശുശ്രൂഷ നടത്തുന്നു
Share
ലണ്ടന്‍: യുകെയില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ ഫാ. ഷാജി തുമ്പേചിറയില്‍ മരിയന്‍ ധ്യാന ശുശ്രൂഷ നടത്തുന്നു.

സെപ്റ്റംബര്‍ 12ന് ബര്‍മിംഗ്ഹാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലും തുടര്‍ന്നു മിഡില്‍സ്ബ്രോ രൂപതയിലെ ഹള്ളില്‍ നടക്കുന്ന പരിപാടിയിലും 13നു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ന്യൂകാസില്‍ ഇംഗ്ളീഷ് മാര്‍ടയേഴ്സ് ദേവാലയത്തില്‍ നടക്കുന്ന മരിയന്‍ ധ്യാന ശുശ്രൂഷയിലും ഫാ. ഷാജി തുമ്പേചിറയില്‍ പങ്കെടുക്കും.

ക്രിസ്തീയ ഭക്തിഗാന രംഗത്തു ഏറെ പ്രശസ്തമായ മരിയന്‍ സംഗീതവും ആല്‍ബങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ചിട്ടുണ്ട്. അമ്മേ അമ്മേ തായേ... എന്നമ്മയെ ഓര്‍ക്കുമ്പോള്‍ തുടങ്ങിയ ഗാനങ്ങള്‍ എന്നും എല്ലാ ശുശ്രൂഷകളിലും ആലപിച്ചു വരുന്നതാണ്. ഈ ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. ഷാജി തന്നെയാണെന്ന് പലര്‍ക്കും അറിയില്ല. സാധാരണക്കാരന് മനസിലാകുന്ന രീതിയില്‍ ഗാനങ്ങള്‍ രചിച്ചതിലൂടെയാണ് ഫാ. ഷാജി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയത്.

കൊച്ചി മറൈന്‍ ഡ്രൈവില്‍ നാലു മണിക്കൂര്‍ നീണ്ടുനിന്ന ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ എഴുതി സംവിധാനം ചെയ്തു രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയിലെ ഈര ലൂര്‍ദ് മാതാപള്ളി വികാരിയായി സേവനം അനുഷ്ടിക്കുന്ന ഫാ. ഷാജി തുമ്പേ ചിറയില്‍ നിരവധി ക്രിസ്ത്യന്‍ ടിവി പരിപാടികളിലും ധ്യാന ശുശ്രൂഷകളിലും സജീവമാണ്.

യുകെയില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന അച്ചന്‍ വളരെക്കുറച്ച് പരിപാടികളില്‍ മാത്രമാണ് പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അച്ചന്റെ സന്ദര്‍ശനം സംധബപന്ധിച്ച്

വിവരങ്ങള്‍ക്ക്: 07737171244, 07939539405.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ