• Logo

Allied Publications

Europe
നോക്ക് ദേവാലയത്തിലേക്ക് സൈക്കിള്‍ തീര്‍ഥയാത്ര നടത്തി
Share
ഡബ്ളിന്‍: യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി നോക്ക് തീര്‍ഥാടന കേന്ദ്രത്തിലേക്ക് ഡബ്ളിന്‍ സെന്റ് ഗ്രീഗോറിയോസ് യൂത്ത് അസോസിയേഷന്‍ ഡബ്ളിനില്‍ നിന്നും സൈക്കിള്‍ തീര്‍ഥയാത്ര നടത്തി.

സെപ്റ്റംബര്‍ നാലിനു (വെള്ളി) പുലര്‍ച്ചെ അഞ്ചിനു ഫാ.തോമസ് പുതിയാമഠത്തിലിന്റെ കാര്‍മികത്വത്തില്‍ നടന്ന പ്രഭാത പ്രാര്‍ഥനയോടെ ആരംഭിച്ച തീര്‍ഥയാത്രയില്‍ 10 അംഗങ്ങള്‍ പങ്കെടുത്തു. ലെക്സ്ളിപ്പ് മുള്ളിങ്കാര്‍ റോഡ് റൊസ്കോമണ്‍ കാസില്‍ റിയ വഴി രാത്രി 11 നോടുകൂടി നോക്കില്‍ എത്തിച്ചേര്‍ന്ന തീര്‍ഥാടനസംഘം പരിശുദ്ധ ദൈവമാതാവിന്റെ അദൃശ്യ സാന്നിധ്യം ഉള്ള ദേവാലയത്തില്‍ മാതാവിനോടുള്ള പ്രാര്‍ഥനയിലും ജാഗരണത്തിലും ഏറെ സമയം ചെലവഴിച്ചു.

രാവിലെ 11 ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന മറ്റു വിശ്വാസികളോടൊപ്പം നടന്ന പ്രദക്ഷിണത്തിലും തുടര്‍ന്ന് മാത്യൂസ് മോര്‍ അപ്രേംമിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും സംബന്ധിച്ചു.

തീര്‍ഥയാത്ര വരും വര്‍ഷങ്ങളിലും പൂര്‍വാധികം ഭംഗിയായി നടത്തുമെന്ന് യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ