• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ നിര്യാതനായ മിലന്‍ മാര്‍ട്ടിന്റെ സംസ്കാരം നടത്തി
Share
ഡബ്ളിന്‍: വിക്ളോയില്‍ നിര്യാതനായ മലയാളി വിദ്യാര്‍ഥി മിലന്‍ മാര്‍ട്ടിന്റെ (15) സംസ്കാരം നടത്തി. വിക്ളോ സെന്റ് പാട്രിക്സ് ദേവാലയത്തില്‍ നടന്ന സംസ്കാര ശുശ്രൂഷകളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട വന്‍ജനാവലി പങ്കെടുത്തു.

മോണ്‍. ആന്റണി പെരുമായന്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ഫാ ഡോണല്‍, ഫാ ജോര്‍ജ് അഗസ്റിന്‍, ഫാ. ആന്റണി നല്ലൂക്കുന്നേല്‍, ഫാ. ജോസഫ് വെള്ളനാല്‍, ഫാ. ജോര്‍ജ് പുലിമലയില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചനസന്ദേശം ഫാ. ആന്റണി ചീരംവേലില്‍ വായിച്ചു.

വിക്ളോ കൊളാഷ്ക ക്രൈബ സ്കൂള്‍ ജൂണിയര്‍ സെര്‍ട്ട് തേര്‍ഡ് ഇയര്‍ വിദ്യാര്‍ഥിയായിരുന്ന മിലന്‍, കഴിഞ്ഞ ചൊവ്വാഴ്ച ക്ളാസ് മുറിയില്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് ബൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വിക്ളോ ആഷ്ഫോര്‍ഡില്‍ താമസിക്കുന്ന ചങ്ങനാശേരി പോളയ്ക്കല്‍ ചെറി മാര്‍ട്ടിന്റേയും കാഞ്ഞിരപ്പള്ളി ചിറക്കടവ് ആലപ്പാട്ട് ആന്‍സിയുടേയും മകനാണു മരിച്ച മിലന്‍.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.