• Logo

Allied Publications

Europe
ഓസ്ട്രിയന്‍ ആതുരശുശ്രൂഷാ രംഗത്തെ മലയാളി മാലാഖാമാര്‍
Share
വിയന്ന: ലോകത്തിലെ മികച്ച (ആരോഗ്യ സേവനം) ആതുര ശുശ്രൂഷാ രംഗത്ത് മികച്ച സേവനം നല്‍കുന്ന ഓസ്ട്രിയന്‍ ആരോഗ്യരംഗം ഏതൊരു ഓസ്ട്രിയക്കാരനെയും കവച്ചുവയ്ക്കുന്ന അച്ചടക്കത്തോടും ചിട്ടയോടും കൂടി ജോലി ചെയ്യുന്ന ഒരു വിഭാഗമുണ്ട്. ഇന്ത്യയില്‍നിന്നെത്തിയ മാലാഖമാര്‍.

ഓസ്ട്രിയയിലെ 12000 നഴ്സുമാര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ മേഖലയില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വെള്ളരിപ്രാവുകള്‍ കണ്ണിമയ്ക്കാതെ 24 മണിക്കൂറും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശുശ്രൂഷാ സേവനം ജനങ്ങള്‍ക്ക് നല്‍കുന്ന ഓസ്ട്രിയയിലെ ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട മറ്റൊരു വിഭാഗമാണ് വൃദ്ധമന്ദിരങ്ങള്‍.

ആരോഗ്യ മേഖലയില്‍ ഇന്ത്യയില്‍നിന്നെത്തിയ നഴ്സുമാരുടെ സേവനം ഒഴിച്ചുകൂടാത്തതാണ്. ആയിരക്കണക്കിന് ആളുകള്‍ അച്ചടക്കത്തോടെ പണിയെടുക്കുന്ന ഈ മേഖലയുടെ പ്രശസ്തി വാനോളമുയര്‍ത്തുന്നതില്‍ നമ്മുടെ മാലാഖമാരുടെ സേവനം അവിസ്മരണീയം തന്നെ. അതുകൊണ്ടുതന്നെ, പോയ വര്‍ഷങ്ങളിലെ സര്‍ക്കാരിന്റെ പരസ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതും ആതുരസേവനരംഗത്തെ രണ്ടു ഇന്ത്യക്കാരാണെന്നതും ഇന്ത്യയില്‍ നിന്നെത്തിയവര്‍ക്ക് വലിയൊരു അംഗീകാരം തന്നെ. പോയ വര്‍ഷങ്ങളിലെ (2014/2015) സര്‍ക്കാര്‍ പരസ്യങ്ങളിലെ രണ്ടു മോഡലുകളും ആതുര സേവന മേഖലയില്‍ അവരുടേതായ കഴിവുതെളിയിച്ച ഇന്ത്യക്കാരാണ്.

ആദ്യ മോഡല്‍ വിയന്നയിലെ ലിയോപോള്‍ഡ സ്റാറ്റിലെ നഴ്സിംഗ് ഹോമില്‍ ജോലി ചെയ്യുന്ന ഡെയ്സി അലാനി. ഭര്‍ത്താവ് ഔസേപ്പച്ചന്‍ അലാനി. മക്കള്‍: ആഷ, ആഷ്ലി, അഞ്ജലി.

രണ്ടാമത്തെ മോഡല്‍ ആയ ബ്രിട്ടോ വര്‍ഗീസ് ആത്തപ്പിള്ളി. പത്താമത്തെ ജില്ലയിലെ സര്‍ക്കാര്‍ മന്ദിരത്തിലെ ജീവനക്കാരനാണ്. ഭാര്യ: അജു. മക്കള്‍: ആല്‍വിന്‍, ടെസ.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ