• Logo

Allied Publications

Europe
അഭയാര്‍ഥികളെ ഹംഗറി ബസില്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെത്തിക്കുന്നു
Share
ബുഡാപെസ്റ്: ഹംഗറിയിലെത്തിയിരിക്കുന്ന അഭയാര്‍ഥികളെ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെത്തിക്കാന്‍ അധികൃതര്‍ ബസ് അനുവദിച്ചു. ടിക്കറ്റെടുത്തിട്ടു പോലും റെയില്‍വേ സ്റേഷനില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പതിനായിരത്തിലേറെ വരുന്ന അഭയാര്‍ഥി സംഘം ഓസ്ട്രിയയിലേക്കു നടന്നു തുടങ്ങിയതോടെയാണ് പുതിയ നടപടി.

ബുഡാപെസ്റില്‍ അഭയാര്‍ഥികളും പോലീസും തമ്മില്‍ കടുത്ത സംഘര്‍ഷമാണ് നിലനിന്നിരുന്നത്. ഇവരെ റിസപ്ഷന്‍ സെന്ററുകളിലെത്തിച്ച് രജിസ്റര്‍ ചെയ്ത ശേഷം എവിടെ വേണമെങ്കിലും പോകാന്‍ അനുവദിക്കാമെന്നായിരുന്നു ഹംഗറിയുടെ നിലപാട്. എന്നാല്‍, അതിനു വഴങ്ങാന്‍ അഭയാര്‍ഥികള്‍ തയാറായിരുന്നില്ല.

എന്നാല്‍ അഭയാര്‍ഥികള്‍ പറ്റംപറ്റമായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ ലക്ഷ്യമാക്കി കാല്‍നടയായി പോകുന്ന കാഴ്ചയുടെ ഫോട്ടോകളും യൂറോപ്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ അഭയാര്‍ഥികളുടെ കൂട്ടപ്പാലായനത്തിന്റെ ആക്കം വര്‍ധിക്കുന്നതായി കരുതുന്നു.

ജര്‍മനിയിലേക്കും ഓസ്ട്രിയയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്ന അഭയാര്‍ഥികളാണ് കൂട്ടമായി ഹംഗറിയിലെത്തുന്നത്. രജിസ്റ്റര്‍ ചെയ്യാതെ അവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കരുതെന്ന ചട്ടം നിലനില്‍ക്കുന്നുണ്ട്. രജിസ്ട്രേഷന്‍ ചെയ്യാമെന്നും എന്നാല്‍, അവര്‍ക്ക് സ്ഥിരമായി അഭയം നല്‍കാന്‍ കഴിയില്ലെന്നുമാണ് ഹംഗറിയുടെ നിലപാട്. അഭയാര്‍ഥി പ്രശ്നം യൂറോപ്പിന്റെ മുഴുവന്‍ പ്രശ്നമല്ലെന്നും ബന്ധപ്പെട്ട രാജ്യങ്ങള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയെന്നും അവര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്