• Logo

Allied Publications

Europe
ലെസ്റര്‍ കേരള കമ്യൂണിറ്റി ഓണാഘോഷം നടത്തി
Share
ലെസ്റര്‍ കേരള കമ്യൂണിട്ടിയുടെ പത്താമത് ഓണാഘോഷം ലെസ്ററിലെ ജഡ്ജ് മെടോ കമ്യൂണിറ്റി കോളജില്‍ നടന്നു. ലെസ്റര്‍ സിറ്റി കൌണ്‍സിലും പരിസര പ്രദേശങ്ങളിലെയും നിരവധി മലയാളി കുടുംബങ്ങള്‍ അടങ്ങുന്ന വലിയ സമൂഹമാണു ലെസ്റര്‍ കേരള കമ്യൂണിറ്റി.

ഉച്ചയ്ക്ക് രജിസ്ട്രേഷനോടുകൂടി ആരംഭിച്ച ഓണാഘോഷം ഓണസദ്യയോടെ തുടങ്ങി. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ലെസ്റര്‍ സിറ്റി കൌണ്‍സില്‍ അസിസ്റന്റ് മേയര്‍ സൂസന്‍ വാട്ടിംഗ്ടോന്‍ മുഖ്യാതിഥിയായിരുന്നു. മഹാബലി തമ്പുരാനെയും മുഖ്യാതിഥിയെയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിക്കുകയും തുടര്‍ന്നു പ്രധാന പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു.

ലെസ്റര്‍ കേരള കമ്യൂണിട്ടി ജോയിന്റ് സെക്രട്ടറി ബിന്‍സി ഷാജു ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തം ചടങ്ങിനു മാറ്റു കുട്ടി. ചടങ്ങിനു എല്‍കെസി വൈസ് പ്രസിഡന്റ് റോയ് കഞ്ഞിരത്താനം സ്വാഗതം ആശംസിച്ചു. ആദ്യമായാണു ലെസ്ററില്‍ ഒരു രാജാവിനോപ്പം ഇരിക്കുന്നതെന്നു മുഖ്യാതിഥി സൂസന്‍ വാട്ടിംഗ്ടോണിന്റെ വാക്കുകള്‍ വന്‍ കരഘോഷത്തോടെയാണുലെസ്റര്‍ മലയാളികള്‍ സ്വാഗതം ചെയ്തത്.

ലെസ്റര്‍ കേരള കമ്യൂണിറ്റി പ്രസിഡന്റ് സോണി ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് ഇടതുവ എന്നിവവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മഹാബലിയുടെ മറുപടി പ്രസംഗം പരിപാടികള്‍ക്കു മാറ്റു കൂട്ടി. യുക്മ പിആര്‍ഒയും ലെസ്റര്‍ കമ്മിറ്റി അംഗവുമായ അനീഷ് ജോണ്‍ നന്ദി പറഞ്ഞു. ട്രഷറര്‍ ഷിബു പാപ്പന്‍, ജോ. സെക്രട്ടറി ബിന്‍സി ഷാജു തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ജിസിഎസ്സിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീനിഷൈനി ദമ്പതികളുടെ മകള്‍ പ്രത്യുഷ ജെല, ജോസഫ്സെബി ദമ്പതികളുടെ മകള്‍ അനു ജോസഫിനും സൂസന്‍ വാട്ടിംഗ് ടോണ്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. തുടര്‍ന്നു ലെസ്റര്‍ കേരള കമ്യൂണിറ്റി പത്താം വര്‍ഷത്തിലെ 24 അംഗ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി പത്താം വര്‍ഷികവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പ്രമോ തയാറാക്കിയ ഹരീഷിനെയും പാട്ടുകള്‍ എഴുതിയ റോയ് കാഞ്ഞിരത്താനത്തെയും അഭിനന്ദിച്ചു.

ലെസ്റര്‍ കേരള കമ്യൂണിറ്റിയിലെ കുരുന്നുകളുടെ വിവിധ കലാപ്രകടനങ്ങളും വള്ളം കളി, ഭാരതനാട്യം, സ്കിറ്റ്, എല്‍കെസി ഡാന്‍സ് സ്കൂളിലെ കുട്ടികളുടെ നൃത്തപരിപാടികള്‍ എന്നിവ ഏറെ പ്രശംസ പിടിച്ചുപറ്റി. രാത്രി ഒമ്പതോടെ പരിപാടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട