• Logo

Allied Publications

Europe
ബ്രോംമിലി സ്നേഹവീടിന്റെ 'സ്നേഹോത്സവ് 2015'വര്‍ണാഭമായി
Share
ലണ്ടന്‍: ബ്രോംമിലിയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സ്നേഹവീട് സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി.

ബ്രോംമിലി സെന്റ് ജോസഫ് പാരീഷ് ഹാളില്‍ പൂക്കളം ഇട്ടുകൊണ്ട് ആരംഭിച്ച 'സ്നേഹോത്സവ് 2015' ആര്‍പ്പുവിളികളോടെയും കൈയടികളോടെയും സ്വീകരിച്ചാനയിച്ച മാവേലിത്തമ്പുരാന്റെ അനുഗ്രഹ ആഗമനത്തോടെ ആവേശ പൂരിതമാവുകയായിരുന്നു. ഗൃഹാതുരത്വം ഉണര്‍ത്തിയ ബ്രോംലി ഓണാഘോഷത്തില്‍ തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ ഓണസദ്യ സ്നേഹോത്സവത്തിലെ ഹൈലൈറ്റായി.

തുടര്‍ന്ന് നടന്ന സാംസ്കാരിക പരിപാടിയില്‍ ജോജി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. പ്രശസ്ത കന്നഡതമിഴ് നടി നീല്‍ രാജ് ഭദ്രദീപം തെളിച്ചതോടെ കലാപരിപാടികള്‍ക്ക് ആരംഭമായി. വേദിയില്‍ ബ്രോംമിലിയിലെ കുരുന്നു കളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ബ്രോംമിലിയിലെ വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച കൈകൊട്ടിക്കളി സദസില്‍ വര്‍ണം വിതറി. ജിനു, ഫിലിപ്പ്, ബിജിത്ത് എന്നിവരുടെ ഗാനങ്ങള്‍ കര്‍ണാനന്ദകരവും ആകര്‍ഷകവുമായി.

'സ്നേഹോല്‍സവ് 2015' ന്റെ ഉജ്വല വേദി, സ്നേഹവീടിന്റെ കൊച്ചു കൂട്ടുകാര്‍ക്ക് അവരുടെ കഴിവുകള്‍ മറ്റുരയ്ക്കുന്നതിനുള്ള സുവര്‍ണാവസരം പ്രദാനം ചെയ്തു. ഫാ. സാജു പിണക്കാട്ടും ഫാ. സ്കറിയ കല്ലൂരും ഫാ. ഷാജുവും ഓണാശംസകള്‍ അര്‍പ്പിച്ചു. ഹോപ്പ് എച്ച്ഐവിയെ സപ്പോര്‍ട്ട് ചെയ്യുന്നതിനായി 'ബറാക്കാ യൂത്ത്' നടത്തിയ ഹൈക്കിംഗില്‍ പങ്കെടുത്തവര്‍ക്കു ഫാ. പോള്‍ കാരാച്ചിറയും ഫാ. സാജുവും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയ ചാരിറ്റി ഹൈക്കിംഗിലൂടെ 'ബറാക്കാ യൂത്ത്' 1421 പൌണ്ട് സ്വരൂപിച്ച് മലയാളികള്‍ക്ക് അഭിമാനമേകി.

സ്നേഹവീട്ടിലെ വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച നാടോടി നൃത്തം ഓണാഘോഷത്തിനു കൊഴുപ്പേകി. വിനീറ്റയും ജയയും പരിപാടിയുടെ മോഡറേറ്ററായിരുന്നു.

'സ്നേഹോല്‍സവ് 2015' വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും ബിജു ചാക്കോ നന്ദി അറിയിച്ചു. ദേശീയഗാനാലാപനത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി സമാപിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ