• Logo

Allied Publications

Europe
ബാസലില്‍ എസ്എംഎ ഓണം ആഘോഷിച്ചു
Share
ബാസല്‍: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സ്വിസ് മലയാളി അസോസിയേഷന്റെ (എസ്എംഎ) നേതൃത്വത്തില്‍ 'ഓണസംഗമം 2015' അതിഗംഭീരമായി ആഘോഷിച്ചു.

കാതറിന്‍ സ്വിസ്വസറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് ബിനോയ് വെട്ടിക്കാട്ട് സ്വാഗതവും ജനറല്‍ സെക്രട്ടറി സാജന്‍ പെരെപ്പാടന്‍ നന്ദിയും പറഞ്ഞു. സ്വിസ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന കാതറിനിന്റെ വിജയത്തിനുവേണ്ടി സംഘടനയ്ക്കുവേണ്ടി സെക്രട്ടറി എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പായസമത്സരം ഓണാഘോഷത്തിന്റെ ഒരു സവിശേഷതയായിരുന്നു. മത്സരത്തില്‍ ഒന്നാംസ്ഥാനം ടോല്‍ജി കിഴക്കെവീട്ടിലും രണ്ടാംസ്ഥാനം ലില്ലി മാടശേരിയും മൂന്നാംസ്ഥാനം റീന മാത്യുവും കരസ്ഥമാക്കി. അതോടൊപ്പം വനിതാ ഫോറം ടീഷോപ്പ് വഴി മിതമായ നിരക്കില്‍ ലഘുഭക്ഷണം വിതരണം ചെയ്തു. ഈ സംരംഭങ്ങളുടെ വിജയം വനിതാ ഫോറത്തിന്റെ സംഘാടകപാടവവും സാമൂഹ്യ പ്രതിബദ്ധതയും വിളിച്ചോതുന്നു. കംപ്യൂട്ടര്‍ ക്ളാസുകളും കുക്കിംഗ് ക്ളാസുകളുമായി സ്ത്രീശാക്തീകരണത്തിനുവേണ്ടി ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം സ്വിസ് മലയാളി സമൂഹത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിനു നേതൃത്വം നല്‍കുന്ന സൂസന്‍ പൂതുള്ളില്‍, ലീന കുളങ്ങര എന്നിവര്‍ക്കു സംഘടനയുടെ അഭിനന്ദനം അറിയിച്ചു.

ടോം കുളങ്ങര രചനയും സ്റീഫന്‍ ചിറക്കല്‍ സംവിധാനവും നിര്‍വഹിച്ച നാടകം 'എന്റെ നാട്, എന്റെ വീട്' ഓണസംഗമം 2015 ന്റെ പൊന്‍ തിലകം ചാര്‍ത്തിയ കലാപരിപാടിയായിരുന്നു. സ്വന്തം നാടിന്റെ കലയ്ക്കു പ്രാധാന്യം കൊടുക്കാനുള്ള പ്രതിബദ്ധത സംഘാടകര്‍ ഈ അവതരണത്തിലൂടെ ഒരിക്കല്‍ കൂടി വിളംബരം ചെയ്തു.

ബിജു കുമാറിന്റെ നേതൃത്വത്തില്‍ ഓണസദ്യ ഒരുക്കി. ഇതിനു നേതൃത്വം നല്‍കിയ തങ്കച്ചന്‍ ബോളിവുഡിനും ഫിലിപ്പ് പെരുമ്പംകുഴിക്കും എസ്എംഎ നേതൃത്വം നന്ദി അറിയിച്ചു.

കലാപരിപാടികളുടെ ഉദ്ഘാടനം ടെലി വിഷന്‍ ഫെയിം സോഫിയ അക്കര നിര്‍വഹിച്ചു. സോഫിയയുടെ ഡിഎസ്ഡിഎസ് പ്രകടനങ്ങളുടെ സ്ളൈഡ് ഷോയോടൊപ്പം സോഫിയ നൃത്തച്ചുവടുകള്‍ വയ്ക്കുകയും പാട്ടുകള്‍ പാടുകയും ചെയ്തത് കാണികളെ ഹരം കൊള്ളിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്