• Logo

Allied Publications

Europe
ആറാമത് കോതനല്ലൂര്‍ സംഗമം: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Share
മാല്‍വെണ്‍: ആറാമത് കോതനല്ലൂര്‍ സംഗമത്തിനു രണ്ടാഴ്ച അവശേഷിക്കെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.

സെപ്റ്റംബര്‍ 18നു (വെള്ളി) മുതല്‍ ഞായര്‍ വരെ മൂന്നു ദിവസങ്ങളിലായി മാല്‍വെണിലെ ഹൈബോള്‍ കണ്‍ട്രി സെന്ററിലാണ് ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍. യുകെയുടെ പല ഭാഗങ്ങളിലായുള്ള കോതനല്ലൂര്‍ നിവാസികള്‍ തങ്ങളുടെ പങ്കാളിത്തം ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.

18നു (വെള്ളി) വൈകുന്നേരം ആറിന് ഒത്തുകൂടി 20നു വൈകുന്നേരം അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് മാത്യു പുളിയോരത്തിന്റെയും സെക്രട്ടറി സന്തോഷ് ചെറിയാന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധങ്ങളായ കമ്മിറ്റികളാണ് സംഗമ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വെള്ളിയാഴ്ച രാത്രി ഡിജെ ഡാന്‍സ് പെര്‍ഫോമന്‍സുകളും ശനിയാഴ്ച നടക്കുന്ന കലാപരിപാടികളും ഗെയിമുകളും ഔട്ട്ഡോര്‍ എന്റര്‍ടെയിന്‍മെന്റുകളുമെല്ലാം ഏവര്‍ക്കും മികച്ച വിരുന്നാകും.

കോതനല്ലൂരില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവര്‍ക്കും ഇവിടെനിന്നും വിവാഹം കഴിച്ചുപോയവര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാം.

പരിപാടിയിലേക്ക് മുഴുവന്‍ കുടുംബാംഗങ്ങളേയും സെക്രട്ടറി സന്തോഷ് ചെറിയാന്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: മാത്യു പുളിയോരം 07807226696, സന്തോഷ് ചെറിയാന്‍ 07403856510, ബിന്‍സി റോജി 077 37979440, ജിന്റോ മാത്യു 07292870155.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ