• Logo

Allied Publications

Europe
ആയിരക്കണക്കിനു സുന്ദരിമാര്‍ രാജാവിനുവേണ്ടി നഗ്നനൃത്തം ചവിട്ടി
Share
സ്വാസിലാന്‍ഡ്: ലോകപറുദീസയായ സ്വിറ്റ്സര്‍ലന്‍ഡിനോടു സമാനമായ പേരോടുകൂടിയ ഒരു ചെറിയ ആഫ്രിക്കന്‍ രാജ്യം. രാജപ്രീതിക്കായി തരുണികള്‍ നഗ്നനൃത്തം ചവിട്ടുന്ന അപൂര്‍വ സംസ്കാരമാണു സ്വാസിലാന്‍ഡില്‍ വര്‍ഷം തോറും നടക്കുന്നത്. ലോകത്തില്‍ തന്നെ അപൂര്‍വമായി നടക്കുന്ന ഈ കൂട്ട നഗ്നനൃത്തം ഓഗസ്റ് 31നാണു സ്വാസിലാന്‍ഡ് രാജകൊട്ടാരത്തിനു മുമ്പില്‍ അരങ്ങേറിയത്.

സാംസ്കാരികമായും പാരമ്പര്യമായും സ്വാസിലാന്‍ഡിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും ഇതിനെ മാന്യമായി കാണുന്നു. നഗ്നമായ മാറിടത്തോടെ പരമ്പരാഗത കീഴ്വേഷങ്ങള്‍ അണിഞ്ഞ് നടത്തുന്ന ഈ നൃത്തോത്സവം

(റീഡ് ഡാന്‍സ് ഫെസ്റിവല്‍) ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. നൃത്തത്തില്‍ നാല്‍പ്പതിനായിരത്തിലധികം 40,000 യുവസുന്ദരികള്‍ പങ്കെടുത്തു. എട്ടു വയസു മുതല്‍ 22 വയസുവരെയുള്ള തരുണികളാണ് നൃത്തോത്സവത്തില്‍ പങ്കെടുത്തത്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ രാജഭരണം നടക്കുന്ന (മൊണാര്‍ക്കി) അവസാനത്തെ രാജ്യങ്ങളിലൊന്നാണു സ്വാസിലാന്‍ഡ്. 47കാരനായ സ്വാതി മൂന്നാമനാണ് ഇപ്പോഴത്തെ രാജാവ്. ബഹുഭാര്യത്വം നിലവിലുള്ള രാജ്യത്ത് രാജാവിന് ഔദ്യോഗികമായിത്തന്നെ 14 ഭാര്യമാരുണ്ട്. നൃത്തോത്സവത്തില്‍ നിന്നും ഒരു തരുണിയെ ഭാര്യയായി തെരഞ്ഞെടുക്കുന്ന പതിവും ഉണ്ട്. ജനങ്ങള്‍ ഇതിനെ അംഗീകാരമായും കാണുന്നു.

1973 മുതല്‍ രാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികളെയും രാഷ്ട്രീയപ്രവര്‍ത്തനവും നിരോധിച്ചിരിക്കുന്നു. 1.4 മില്യണ്‍ ജനങ്ങളില്‍ ഭൂരിപക്ഷവും ദാരിദ്യ്രരേഖക്ക് താഴെയാണ്. ഒരു ദിവസത്തെ വേതനം ഒരു ഡോളറിനുതാഴെ മാത്രം. പോളിഗമി യുള്ള സ്വാസിലാന്‍ഡിലാണു ലോകത്തില്‍ എയ്ഡ്സ് രോഗികള്‍ ഏറ്റവും കൂടുതലായുള്ളത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.